Wednesday, March 11, 2026 Last Updated 58 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 04.56 AM

വണ്ടിയാമ്പറ്റയിലെ കടുവ ചിത്രം വ്യാജമാണെന്നു പരാതി

കല്‍പ്പറ്റ: കോട്ടത്തറ പഞ്ചായത്തിലെ വണ്ടിയാമ്പറ്റയില്‍ കഴിഞ്ഞ ദിവസം കടുവയെ കണ്ടെന്നു പ്രചരിച്ച ചിത്രം വ്യാജമാണോ എന്ന്‌ സംശയമുള്ളതായി പരാതി. ചിത്രം സംബന്ധിച്ച്‌ വസ്‌തുത വ്യക്‌തമാക്കണമെന്ന്‌ ആവശ്യപ്പെട്ടു വണ്ടിയാമ്പറ്റ യുവശബ്‌ദം വായനശാല ഭാരവാഹികള്‍ കമ്പളക്കാട്‌ പോലീസില്‍ പരാതി നല്‍കി.വെള്ളിയാഴ്‌ച രാത്രിയാണു കമ്പളക്കാട്‌ ടൗണിലെ ഓട്ടോ ഡ്രൈവര്‍ കടുവയെ കണ്ടെന്ന്‌ പോലീസില്‍ അറിയിച്ചത്‌. കടുവയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയതും പോലിസിനെ കാണിച്ചിരുന്നു. രാത്രി കരിഞ്ഞക്കുന്നില്‍ യാത്രക്കാരെ ഇറക്കി കോട്ടത്തറ വഴി തിരിച്ചു വരുമ്പോള്‍ രാത്രി 12 മണിയോടെ കടുവ മുന്നില്‍ പെട്ടെന്ന്‌ ആയിരുന്നു പറഞ്ഞത്‌. രാത്രി പോലീസും വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരും സംഭവ സ്‌ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ശനിയാഴ്‌ച രാവിലെ വനം വകുപ്പ്‌ കല്‍പറ്റ റേഞ്ച്‌ ഓഫിസറുടെ നേതൃത്വത്തില്‍ സംഘം പരിസര പ്രദേശങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതിനിടെ പലരും ചിത്രം സംബന്ധിച്ചു സംശയം പ്രകടിപ്പിച്ചു. തുടര്‍ന്നാണ്‌ പരാതി നല്‍കിയത്‌. പരാതി സംബന്ധിച്ച്‌ അന്വേഷണം നടത്തുന്നതായി പോലീസും അറിയിച്ചു.

Ads by Google
Advertisement
Wednesday 14 Jan 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW