-->
മീനങ്ങാടി: സംസ്‌ഥാന ലഹരി വര്‍ജന മിഷന്‍ വിമുക്‌തിയുടെ നേതൃത്വത്തില്‍ നോ ടു ഡ്രഗ്‌സ് ക്യാമ്പയിന്‍ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട്, തെറ്റായ ലഹരികള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിന്, നടത്തുന്ന കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ബി.എഡ്. കോളജില്‍ ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണം, എന്‍.ഡി.പി.എസ് നിയമങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം, രക്‌തദാനം, വ്യായാമം എന്നിവയുടെ പ്രാധാന്യം മുതലായവ സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു.
വിമുക്‌തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്‌കുമാര്‍ അച്ചൂരാനം സ്വാഗതം ആശംസിച്ചു. ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എം.കെ. സുനില്‍ അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. റിട്ട. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എ.ജെ. ഷാജി നിയമ അവബോധ ക്ലാസ് നയിച്ചു.
ബത്തേരി താലൂക്ക് ഹോസ്‌പിറ്റലിലെ എന്‍.സി.ഡി ഡയറ്റിഷന്‍ ശാക്കിറാ സുമയ് ആരയോഗ്യ സംരക്ഷണ ക്ലാസിന് നേതൃത്വം നല്‍കി. മീനങ്ങാടി സെന്റ്. ഗ്രിഗോറിയോസ് ബി.എഡ്.കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ഒ. ടോമി, മീനങ്ങാടി എ.എസ്.ഐ. എം. ബിപിന്‍ ബാല്‍, ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ കെ.ജെ. സന്തോഷ് ആശംസകളര്‍പ്പിച്ചു. വിമുക്‌തി മിഷന്‍ താലൂക്ക് കോര്‍ഡിനേറ്റര്‍ നിക്കോളാസ് ജോസ് നന്ദി പ്രകാശനം നടത്തി.