Thursday, March 12, 2026 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 04.56 AM

ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ചേര്‍ത്തുപിടിച്ച്‌ താനൂര്‍ നഗരസഭ

uploads/news/2026/01/820651/4.jpg

താനൂര്‍: ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും സഹായ ഉപകരണം നല്‍കുന്നതിന്‌ വേണ്ടി മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു. താനൂര്‍ നഗരസഭ വയോമിത്രം പദ്ധതിയും സാമൂഹ്യനീതി വകുപ്പും സംയുക്‌തമായി അലികോ, വനിതാ ശിശു വികസന വകുപ്പ്‌ എന്നിവയുടെ സഹകരണത്തോടെയാണ്‌ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. ഭിന്നശേഷിക്കാര്‍ക്ക്‌ മെഡിക്കല്‍ ബോര്‍ഡ്‌ സര്‍ട്ടിഫിക്കറ്റും യു.ഡി.ഐ.ഡി. കാര്‍ഡും ലഭിക്കുന്നത്‌ ക്യാമ്പ്‌ സംഘടിപ്പിച്ചതിന്റെ തുടര്‍ച്ചയായാണ്‌ ഉപകരണങ്ങള്‍ ലഭിക്കുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. പുതിയ ഭരണസമിതി വന്നതിനുശേഷമുള്ള ആദ്യ പരിപാടിയാണ്‌ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും കൈത്താങ്ങായത്‌. നഗരസഭ ചെയര്‍പേഴ്‌സണ്‍ നസ്ല ബഷീര്‍ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭ വൈസ്‌ ചെയര്‍പേഴ്‌സണ്‍ എം.പി. അഷ്‌റഫ്‌ അധ്യക്ഷനായി. സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി അധ്യക്ഷന്‍മാരായ അബ്‌ദു മോന്‍ ഹാജി, കെ. സലാം, ഫര്‍സാന ഫൈറൂസ്‌, പി.പി. ഫാസില, കെ.എസ്‌.എസ്‌.എം. ജില്ലാ കോഡിനേറ്റര്‍ അബ്‌ദുല്‍ അസീസ്‌ മീനടത്തൂര്‍, അലിംകോ പ്രതിനിധികളായ മനോജ്‌ കുമാര്‍, അഭിഷേക്‌ പ്രസംഗിച്ചു.ആരോഗ്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമ കാട്ടുപറമ്പില്‍ സ്വാഗതവും വയോമിത്രം പദ്ധതി കോഡിനേറ്റര്‍ മുഹമ്മദ്‌ അസ്‌കര്‍ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ നിന്ന്‌ അര്‍ഹരായ 210 ഗുണഭോക്‌താക്കളെ തെരഞ്ഞെടുക്കുകയും ആവശ്യമായ മുഴുവന്‍ പേര്‍ക്കും ഉപകരണങ്ങള്‍ കൈമാറുമെന്നും സംഘാടകര്‍ അറിയിച്ചു. ക്യാമ്പിന്‌ നഗരസഭ കൗണ്‍സിലര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 14 Jan 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW