Thursday, March 12, 2026 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 04.56 AM

സുരക്ഷിത യാത്രയ്‌ക്ക് നല്ല കാഴ്‌ച; കൊണ്ടോട്ടിയില്‍ ഡ്രൈവര്‍മാര്‍ക്ക്‌ സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌

uploads/news/2026/01/820648/1.jpg

മലപ്പുറം: ദേശീയ റോഡ്‌ സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ്‌ കൊണ്ടോട്ടിയും അല്‍ റെയ്‌ഹാന്‍ കണ്ണാശുപത്രിയും സംയുക്‌തമായി ഡ്രൈവര്‍മാര്‍ക്ക്‌ സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ സംഘടിപ്പിച്ചു. ടാക്‌സി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്ത്‌ കാഴചശക്‌തി പരിശോധന നടത്തി. കാഴ്‌ച്ച പരിശോധനയോടപ്പം റോഡ്‌ സുരക്ഷാ ബോധവല്‍ക്കരണവും ക്യാമ്പിന്റെ ഭാഗമായി നടന്നു. തുടര്‍ ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക്‌ മാറ്റി.
കൊണ്ടോട്ടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പി.കെ. മുഹമ്മദ്‌ ഷഫീക്ക്‌ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. മലപ്പുറം എന്‍ഫോഴ്‌സ്മെന്റ്‌ വിഭാഗം എം.വി.ഐ. സി.എന്‍. പത്മരാജന്‍ അധ്യക്ഷത വഹിച്ചു. അല്‍ റെയ്‌ഹാന്‍ കണ്ണാശുപത്രി മാനേജര്‍ കെ.ടി. ഇസ്‌മായില്‍, എ.എം.വിഐമാരായ എ.കെ. മുസ്‌തഫ, കെ.സി. സൗരഭ്‌, പ്രേംകുമാര്‍, രൂപേഷ്‌ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 14 Jan 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW