-->
മങ്കട: ഉപജില്ലാ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ടാലന്റ് സെര്‍ച്ച് എക്‌സാം നടത്തി. കൊളത്തൂര്‍ നാഷണല്‍ ഹൈസ്‌കൂളില്‍ നടന്ന ചടങ്ങ് ഹെഡ്‌മാസ്‌റ്റര്‍ സി. ഉണ്ണികൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. പി. മീര കൃഷ്‌ണന്‍ (ജി.എച്ച്.എസ്.എസ്. മങ്കട) ഒന്നാം സ്‌ഥാനവും മുര്‍ഷിദ (ജി.എച്ച്.എസ്. ചേരിയം) രണ്ടാം സ്‌ഥാനവും സി. മുഹമ്മദ് റാഷിദ് എന്‍.എച്ച്‌എസ്.എസ്. കൊളത്തൂര്‍ മൂന്നാം സ്‌ഥാനവും നേടി.
വി.എല്‍. ജെയ്‌സി, ഉപജില്ലാ സോഷ്യല്‍ സയന്‍സ് കണ്‍വീനര്‍ കെ.ടി. റിയാസ്, മംഗളം സീനിയര്‍ സബ് എഡിറ്റര്‍ കെ.എം. ശിഹാബുദ്ദീന്‍ പ്രസംഗിച്ചു. സുവര്‍ണ്ണലത (ഐ.കെ.ടി.എച്ച്.എസ്. ചെറുകുളമ്പ്), പി. ശ്രീജയ (ജി.എച്ച്.എസ്. മക്കരപ്പറമ്പ്), പി. ബുഷ്‌റ (ജി.എച്ച്.എസ്. മങ്കട), ക്വിസ് മാസ്‌റ്റര്‍ കെ. സിദാന്‍, ബീന മോള്‍, കെ. ജിഷ, രജനി നേതൃത്വം നല്‍കി.