Friday, March 13, 2026 Last Updated 18 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 04.55 AM

'കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ തൊഴിലാളികളോട്‌ കാണിക്കുന്ന അനീതിക്കെതിരേ എസ്‌.ടി.യു. സമ്മേളനം താക്കീതാവും'

താനൂര്‍: കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ തൊഴിലാളികളോട്‌ കാണിക്കുന്ന അനീതിക്കെതിരെയും അവഗണനക്കെതിരെയും എസ്‌.ടി.യു. സംസ്‌ഥാന സമ്മേളനം ശക്‌തമായ താക്കീതാവുമെന്ന്‌ താനൂര്‍ മണ്ഡലം എസ്‌.ടി.യു. പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
തൊഴിലാളികള്‍ക്ക്‌ തൊഴില്‍ നഷ്‌ടവും കിട്ടേണ്ട ആനുകൂല്യങ്ങള്‍ പിടിച്ചുവെക്കുന്ന ഇടതുസര്‍ക്കാറിന്റെ തൊഴിലാളി ദ്രോഹ നയം അവസാനിപ്പിക്കണം. തൊഴിലാളികളുടെ ക്ഷേമനിധിയില്‍ കയ്യിട്ട്‌ വാരി തൊഴിലാളികളെയും കുടുംബത്തേയും പട്ടിണിയിലാക്കാനാണ്‌ മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിക്കുന്നത്‌. കേന്ദ്ര സര്‍ക്കാരിന്റെ നാല്‌ ലേബര്‍ കോഡുകള്‍ സംസ്‌ഥാനത്ത്‌ നടപ്പിലാക്കിയാല്‍ തൊഴിലാളികള്‍ക്കിടയില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാവുമെന്ന്‌ യോഗം മുന്നറിയിപ്പ്‌ നല്‍കി.
ലേബര്‍ നിയമത്തില്‍ തൊഴിലാളി ദ്രോഹ കരി നിയമങ്ങളെടുത്ത്‌ കളയാന്‍ സമഗ്രമായ ചര്‍ച്ച ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.പോരാട്ടം, അതിജീവനം, മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ ഈ മാസം 31, ഫെബ്രുവരി ഒന്ന്‌, രണ്ട്‌ തിയ്യതികളില്‍ നടക്കുന്ന എസ്‌.ടി.യു. സംസ്‌ഥാന സമ്മേളനത്തിന്‌ 500 പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. താനൂര്‍ മുനിസിപ്പല്‍ വൈസ്‌ ചെയര്‍പേഴ്‌സനായി തെരഞ്ഞെടുക്കപ്പെട്ട എം.പി. അഷ്‌റഫിനെ ജില്ലാ ചുമട്ട്‌ തൊഴിലാളി യൂണിയന്‍ സെക്രട്ടറി പൊന്നാട അണിയിച്ച്‌ ആദരിച്ചു.
ചടങ്ങില്‍ ചുമട്ട്‌ തൊഴിലാളികളായി സര്‍വീസില്‍ നിന്നും വിരമിച്ച അസൈനാര്‍, കെ.വി. അബ്‌ദുള്ള എന്നിവരെ ആദരിച്ചു. പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ താനൂര്‍ മുനിസിപ്പല്‍ വൈസ്‌ ചെയര്‍പേഴ്‌സണ്‍ എം.പി. അഷ്‌റഫ്‌ ഉദ്‌ഘാടനം ചെയ്‌തു. എസ്‌.ടി.യു. മണ്ഡലം പ്രസിഡണ്ട്‌ ആബിദ്‌ വടക്കയില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സിദ്ധീഖ്‌ താനൂര്‍, കെ. സലാം, പി.പി. ഷംസുദ്ധീന്‍, പി. നൗഷാദ്‌, കെ.വി. അലി അക്‌ബര്‍, ഇ.പി. കുഞ്ഞാവ, പി.പി. അക്‌ബര്‍ ഉണ്യാല്‍, ഫാറൂഖ്‌ നടക്കാവ്‌, കെ.പി. നിസാമുദ്ദീന്‍, വി.പി. അബു, ടി. അബ്‌ദുള്ള താനാളൂര്‍, മൊയ്‌തീന്‍ എന്ന ബാവ, കുഞ്ഞി മരക്കാര്‍, വി.പി. ബഷീര്‍, കെ.പി. റാഫി, ടി.പി. ബഷീര്‍, നൗഷാദ്‌ അഞ്ചുടി, ഇ. സലാം, കെ. കാസിം പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 14 Jan 2026 04.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW