-->
വള്ളിക്കുന്ന്: ജാപ്പനീസ് എന്‍സെഫലൈറ്റിസ് വാക്‌സിനേഷന്‍ കാമ്പയിന്‍ അരിയല്ലൂര്‍ ജി.യു.പി. സ്‌കൂളില്‍ നടന്നു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇര്‍ഷാദ് അരിയല്ലൂര്‍ ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുനീറ അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. കടലുണ്ടിനഗരം എഫ്.എച്ച്.സി. ഡോ. സൗമ്യ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യം വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്‌പ മൂന്നുചിറയില്‍, വാര്‍ഡ് അംഗങ്ങളായ കുഞ്ഞീവി, ഇ.കെ. വിക്രമന്‍, ഹെല്‍ത്ത് ഇന്‍സെപ്‌ക്ടര്‍ സ്‌മിത പ്രസംഗിച്ചു. ജെ.എച്ച്.ഐമാരായ അരുണ്‍, റീജ, ജെ.പി.എച്ച്.എന്‍മാരായ ശ്രീജ സൗദാമിനി, അശ്വതി, എം.എല്‍.എച്ച്.പിമാരായ ജിന്‍സി, വീണ, നിജി, ആശാവര്‍ക്കര്‍മാരായ ബിന്ദു, വത്സല, സരോജിനി, നബീസ, ബാലകൃഷ്‌ണന്‍ സംബന്ധിച്ചു.