Wednesday, March 11, 2026 Last Updated 28 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 04.55 AM

വനം വകുപ്പിന്റെ വാഹനം കാറിലിടിച്ച്‌ അപകടം

കൂത്തുപറമ്പ്‌: ഗവ.താലൂക്ക്‌ ആശുപത്രിക്ക്‌ സമീപം വനം വകുപ്പിന്റെ വാഹനം കാറില്‍ ഇടിച്ച്‌ അപകടം. കാര്‍ യാത്രക്കാരന്‌ പരിക്കേറ്റു. കതിരൂര്‍ സ്വദേശി നിബയ്‌ക്കാണ്‌(29) പരിക്കേറ്റത്‌. ഇവരെ കൂത്തുപറമ്പ്‌ ഗവ.താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാവിലെ 9.45ഓടെയായിരുന്നു സംഭവം.
തലശേരി ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാറിന്റെ പിറകില്‍ ഇടിച്ച്‌ അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വനം വകുപ്പിന്റെ വാഹനത്തെ നാട്ടുകാര്‍ പിന്തുടര്‍ന്ന്‌ പാറാവില്‍ വച്ച്‌ പിടികൂടുകയായിരുന്നു. മദ്യപിച്ച്‌ ലക്കുകെട്ട നിലയിലായിരുന്നു ഡ്രൈവറെന്ന്‌ പൊലീസ്‌ പറഞ്ഞു.
കൂത്തുപറമ്പ്‌ പോലീസ്‌ ഇയാളെ കസ്‌റ്റഡിയിലെടുത്തു. ആറളം ഫോറസ്‌റ്റ് ഓഫീസ്‌ വാഹനത്തിന്റെ താല്‍ക്കാലിക ഡ്രൈവര്‍ ഇരിട്ടി സ്വദേശി പി.രഘുനാഥനെ(54) കൂത്തുപറമ്പ്‌ പൊലീസ്‌ കസ്‌റ്റഡിയില്‍ എത്തിച്ച്‌ വൈദ്യപരിശോധനയ്‌ക്ക് ഹാജരാക്കി. അറസ്‌റ്റ് ചെയ്‌ത പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. വനം വകുപ്പിന്റെ വാഹനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

Ads by Google
Advertisement
Wednesday 14 Jan 2026 04.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW