-->
ബാലുശേരി: ബാലുശേരി ഗ്രാമപഞ്ചായത്തിലെ മണ്ണാംപൊയില്‍ തരിപ്പകുനിമലഅരീക്കല്‍ മീത്തല്‍അരീക്കല്‍ ജലാശയംകോളിക്കല്‍ ഭാഗങ്ങളിലൂടെയുള്ള റോഡ് യുദ്ധകാലടിസ്‌ഥാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചു.
ചെങ്കുത്തായ പ്രദേശവും പ്രതികൂല സാഹചര്യങ്ങളും മറികടന്ന് അസാധ്യമെന്ന് കരുതപ്പെട്ട ഈ റോഡ് നിര്‍മ്മാണം ഒരു നാടിന്റെ കൂട്ടായ്‌മയിലൂടെ സാധ്യമായി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സതീശ് ചന്ദ്രന്‍ കുന്നുമ്മല്‍കണ്ടി നടത്തിയ ഇടപെടലുകളാണ് പ്രവര്‍ത്തനത്തിന് ശക്‌തമായ ഊര്‍ജമായത്.
ഉദ്‌ഘാടന ചടങ്ങ് നൂറുകണക്കിന് നാട്ടുകാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. റോഡിന്റെ ആവശ്യകത വിളിച്ചോതുന്ന തരത്തിലുള്ള ജനകീയ പങ്കാളിത്തമാണ് ചടങ്ങില്‍ ദൃശ്യമായത്. സതീശ് ചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗള്‍ദാസ് ത്രിവേണി ഉദ്‌ഘാടനം നിര്‍വഹിച്ചു.
ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വൈശാഖ് കണ്ണോറ, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കവിത വടക്കേടത്ത്, നന്മണ്ട ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ ജിനിഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ വത്സല കാറളം കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ അനില്‍കുമാര്‍ അരീക്കല്‍ നന്ദി രേഖപ്പെടുത്തി.