-->
കോഴിക്കോട്: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട വിരമിച്ച ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.പാര്‍ട്ട് 111 പ്രകാരമുള്ള പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവന സമരം നടത്തി. ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് 2013 ഏപ്രില്‍ 01ന് ശേഷം സര്‍വീസില്‍ പ്രവേശിച്ച എല്ലാവര്‍ക്കും കെ.എസ്.ആര്‍.പാര്‍ട്ട് 111 പ്രകാരമുള്ള പെന്‍ഷന്‍ പുനസ്‌ഥാപിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് സിവില്‍ സേ്‌റ്റഷനു മുന്നില്‍ വിരമിച്ച പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരുടെ സംഘടനയായ റിട്ടയേര്‍ഡ് എന്‍.പി.എസ്. ഫോറം അതിജീവന സമരം നടത്തിയത്.
റിട്ടയേര്‍ഡ് എന്‍.പി.എസ്. ഫോറം സംസ്‌ഥാന സെക്രട്ടറി വി.വി. ശശിധരന്‍ സമരം ഉദ്‌ഘാടനം ചെയ്‌തു. ബി. കൗസല്യ മുഖ്യ പ്രഭാഷണം നടത്തി. എസ്.എന്‍.പി.എസ്.ഇ.സി.കെ.സംസ്‌ഥാന ജോയിന്റ് സെക്രട്ടറി സി.പൊന്നുമണി, ടി. ബാബു എന്നിവര്‍ സംസാരിച്ചു.