Wednesday, March 11, 2026 Last Updated 8 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 04.54 AM

സ്വച്‌ഛ ദര്‍പ്പണ്‍ സ്‌റ്റേറ്റ്‌ ഫിലിം ഫെസ്‌റ്റിവല്‍ ലോഗോ പ്രകാശനം ചെയ്‌തു

uploads/news/2026/01/820634/1.jpg

കോഴിക്കോട്‌: കേരള എന്‍.എസ്‌.എസ്‌ റീജിനല്‍ ഡയറക്‌ടറേറ്റ്‌, കേരള സ്‌റ്റേറ്റ്‌ എന്‍.എസ്‌.എസ്‌ സെല്‍, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി എന്‍.എസ്‌.എസ്‌ വിഭാഗം എന്നിവയുടെ സംയുക്‌ത ആഭിമുഖ്യത്തില്‍ ഫെബ്രുവരി 13, 14 തീയതികളില്‍ ഫാറൂഖ്‌ കോളജിലും ഫാറൂഖ്‌ ട്രെയിനിങ്‌ കോളജിലുമായി സംഘടിപ്പിക്കുന്ന സ്വച്‌ഛ ദര്‍പ്പണ്‍ സ്‌റ്റേറ്റ്‌ ഫിലിം ഫെസ്‌റ്റിവല്‍ പരിപാടിയുടെ ലോഗോ പ്രകാശനം നടത്തി.
എന്‍.എസ്‌.എസ്‌ റീജിനല്‍ ഡയറക്‌ടര്‍ വൈ.എം ഉപിന്‍ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ശുചിത്വം, പരിസ്‌ഥിതി സംരക്ഷണം, സാമൂഹിക ഉത്തരവാദിത്വം എന്നിവ യുവജനങ്ങളില്‍ ആഴത്തില്‍ വളര്‍ത്തുന്നതിന്‌ ഷോര്‍ട്ട്‌ ഫിലിം പോലുള്ള സൃഷ്‌ടിപരമായ മാധ്യമങ്ങള്‍ ശക്‌തമായ സ്വാധീനം ചെലുത്തുമെന്നും സ്വച്‌ഛ ദര്‍പ്പണ്‍ പോലുള്ള ഫിലിം ഫെസ്‌റ്റിവലുകള്‍ വഴി വിദ്യാര്‍ഥികളുടെ സാമൂഹിക പ്രതിബദ്ധതയും സൃഷ്‌ടിപരമായ കഴിവുകളും വളര്‍ത്താന്‍ എന്‍.എസ്‌.എസ്‌ ശ്രമിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലിക്കറ്റ്‌ സര്‍വ്വകലാശാല എന്‍.എസ്‌.എസ്‌ കോഡിനേറ്റര്‍ ഡോ. വിജയകുമാര്‍ വി. അധ്യക്ഷത വഹിച്ചു.
ഫെസ്‌റ്റിവല്‍ കണ്‍വീനര്‍ ഡോ. മന്‍സൂറലി ടി. ഫെസ്‌റ്റിവലിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തന രൂപരേഖയും വിശദീകരിച്ചു. എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. വാഹിദ ബീഗം, ഡോ. സുരേഷ്‌ പുത്തന്‍പറമ്പില്‍, ഡോ. ജിബിന്‍ ബേബി, ഡോ. സംഗീത കൈമള്‍, ലിജോ ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയിലെ വിവിധ യൂണിറ്റുകളിലെ എന്‍.എസ്‌.എസ്‌ വളണ്ടിയര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. ശുചിത്വം, പരിസ്‌ഥിതി സംരക്ഷണം, സാമൂഹിക ബോധവല്‍ക്കരണം തുടങ്ങിയ വിഷയങ്ങള്‍ ആസ്‌പദമാക്കി നിര്‍മ്മിച്ച ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നിവ ഫെസ്‌റ്റിവലിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കും.

Ads by Google
Advertisement
Wednesday 14 Jan 2026 04.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW