-->
കുറ്റ്യാടി: മലയോര മേഖലയിലെ രൂക്ഷമായ കാട്ടുപന്നിശല്യത്തില്‍ നിന്നും കര്‍ഷകരെയും കാര്‍ഷിക മേഖലയെയും രക്ഷിക്കാന്‍ പഞ്ചായത്തുകളില്‍ ഷൂട്ടര്‍മാരെ നിയമിച്ച് കാട്ട് പന്നികളെ വെടിവച്ച് കൊല്ലാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കുറ്റ്യാടി മേഖല അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് സഹകരണ സംഘം പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോണ്‍ പൂതക്കുഴി അധ്യക്ഷത വഹിച്ചു. ശ്രീധരന്‍ കക്കട്ടില്‍ ഉദ്‌ഘാടനം ചെയ്‌തു. എന്‍. രാജശേഖരന്‍, തോമസ് കാഞ്ഞിരത്തിങ്കല്‍, കെ. ഇബ്രാഹിം, അബ്‌ദുള്‍ കരിം വേളം, കെ.ജെ ഹാരിസ്, ഫിനോമിന സബാസ്‌റ്റ്യന്‍, എന്‍.കെ കുഞ്ഞബ്‌ദുള്ള എന്നിവര്‍ സംസാരിച്ചു.