Wednesday, March 11, 2026 Last Updated 5 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 04.54 AM

ബി.ജെ.പിക്ക്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്‌ഥാനം നല്‍കിയത്‌ മുഖ്യമന്ത്രിയുടെ അറിവോടെ: യു.ഡി.എഫ്‌.

കോഴിക്കോട്‌: കോര്‍പ്പറേഷനിലെ നഗരസഭയിലെ സ്‌റ്റാന്‍ഡിങ്‌്്്‌ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സി.പി.എം ഒത്തുകളിയുടെ ഭാഗമാണ്‌ ബി.ജെ.പിക്ക്‌ സ്‌റ്റാന്‍ഡിങ്‌്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്‌ഥാനം ലഭിച്ചതെന്ന്‌ യു.ഡി.എഫ്‌ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയിലുണ്ടാക്കിയ ധാരണപ്രകാരമാണ്‌ ബി.ജെ.പിക്ക്‌ സ്‌റ്റാന്‍ഡിങ്‌്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്‌ഥാനം ലഭിച്ചത്‌. യു.ഡി.എഫിനെ തടയാന്‍ എല്‍.ഡി.എഫ്‌ ഒത്തുകളിച്ച്‌ വിട്ടുനില്‍ക്കുകയായിരുന്നു.
ഇതോടെയാണ്‌ കോര്‍പ്പറേഷന്‍ നികുതി അപ്പീല്‍ സ്‌റ്റാന്റിങ്‌്്്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്‌ഥാനം ബി.ജെ.പിക്ക്‌ ലഭിച്ചതെന്നും നേതാക്കള്‍ ആരോപിച്ചു. മുസ്‌്ലിംലീഗിലെ കവിത അരുണ്‍ ക്ഷേമകാര്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും നികുതി അപ്പീല്‍ സ്‌റ്റാന്റിങ്‌്് കമ്മിറ്റി യു.ഡി.എഫിന്‌ ലഭിക്കാതിക്കാന്‍ സി.പി.എം നടത്തിയ കരുനീക്കം വിജയിക്കുകയായിരുന്നു. നറുക്കെടുപ്പില്‍ ബി.ജെ.പിക്ക്‌ സ്‌റ്റാന്‍ഡിങ്‌്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്‌ഥാനം ലഭിക്കാമെന്നിരിക്കെ ഇതു തടയിടാന്‍ ഏക എല്‍.ഡി.എഫ്‌ അംഗം ശ്രമിക്കാതെ ഒളിച്ചോടുകയായിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ മുസ്‌്ലിം ലീഗ്‌ കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ എം.എ റസാഖ്‌, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എം. നിയാസ്‌, മുസ്‌്ലിംലീഗ്‌ ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്‌്മായില്‍, സെക്രട്ടറി കുഞ്ഞാമുട്ടി, കോര്‍പ്പറേഷന്‍ യു.ഡി.എഫ്‌ പാര്‍ട്ടി ലീഡര്‍ ഷമീല്‍ തങ്ങള്‍, ഉപ ലീഡര്‍ മനക്കല്‍ ശശി തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 14 Jan 2026 04.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW