Wednesday, March 11, 2026 Last Updated 32 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.46 AM

പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ഭക്‌തജനത്തിരക്ക്‌

uploads/news/2026/01/820500/3.jpg

പന്തളം: തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ട ഇന്നലെ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ വന്‍ ഭക്‌തജന തിരക്ക്‌ അനുഭവപ്പെട്ടു. രാവിലെ മുതല്‍ പന്തളത്തെ രാജ പാതകള്‍ ശരണം വിളികളാല്‍ മുഖരിതമായി.
പശ്‌ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്‌ രാവിലെ വലിയകോയിക്കല്‍ ക്ഷേത്ര ദര്‍ശനം നടത്തി. നിയമസഭ ഡെപ്യുട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്‌, ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ കെ.എസ്‌. ജയകുമാര്‍, ബോര്‍ഡ്‌ മെമ്പര്‍മാരായ കെ. രാജു, സന്തോഷ്‌ കുമാര്‍, ജില്ലാ കലക്‌ടര്‍ പ്രേംകൃഷ്‌ണന്‍, ജില്ലാ പോലീസ്‌ ചീഫ്‌ ആര്‍.ആനന്ദ്‌, മുന്‍ മന്ത്രി പന്തളം സുധാകരന്‍, എന്‍.എസ്‌.എസ്‌. ഡയറക്‌ടര്‍ ബോര്‍ഡംഗം പന്തളം ശിവന്‍കുട്ടി സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം, ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ വി.എ. സൂരജ്‌, പ്രസംഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ എം. ആര്‍. കൃഷ്‌ണകുമാരി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീനാമ്മാ റോയ്‌, ആരോഗ്യ - വിദ്യാഭ്യാസ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീനാദേവിക്കുഞ്ഞമ്മ, വികസന കാര്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.വി. അമ്പിളി ഡി.എം.ഒ അനിതകുമാരി,എം. ബ്‌ളോക്ക്‌ പഞ്ചായത്തംഗങ്ങളായ രഘുപെരുംപുളിക്കല്‍, സുലേഖ, തുടങ്ങി നിരവധി പേര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.

Ads by Google
Advertisement
Tuesday 13 Jan 2026 09.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW