-->
പന്തളം : പന്തളം ജനമൈത്രി പോലീസും ജനമൈത്രി സമിതിയും പന്തളം കാരുണ്യ ഐ ഹോസ്‌പിറ്റലിന്റെ സഹകരണത്തോടെ തിരുവാഭരണ ദിനത്തില്‍ അയ്യപ്പഭക്‌തര്‍ക്കായി സൗജന്യ കുടിവെള്ള വിതരണം നടത്തി. പന്തളം മണികണ്‌ഠന്‍ ആല്‍ത്തറയ്‌ക്ക് സമീപം രാവിലെ 9 മണിമുതല്‍ ആരംഭിച്ച കുടിവെള്ള വിതരണം അടൂര്‍ ഡിവൈഎസ്‌പി ശ്രീ.ജി സന്തോഷ് കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. പന്തളം പോലീസ് ഇന്‍സ്‌പെക്‌ടര്‍ റ്റി. ഡി. പ്രജീഷ്, ജനമൈത്രി ബീറ്റ് ഓഫീസര്‍ എസ്. അന്‍വര്‍ഷ ,ജനമൈത്രി സമിതി സമിതി അംഗങ്ങളായ ബാബു പീടികയില്‍ ,ബില്‍ ടെക്‌ജയകുമാര്‍, റജി പത്തിയില്‍ , കാരുണ്യ ആശുപത്രി പി. ആര്‍. ഒ കോശി എന്നിവര്‍ നേതൃത്വം നല്‍കി.