-->
പത്തനംതിട്ട. മകര സംക്രമ നാളില്‍ ശബരീശന് അണിയാനുള്ള തിരു ആഭരങ്ങളുടെഎഴുന്നെള്ളിപ്പിന് ഭക്‌തരുടെ വരവേല്‍പ്പ്. പാരമ്പര്യ പാതയിലൂടെ കടന്നു പോയ തിരുവാഭരണ ഘോഷയാത്രയെയും രാജ പ്രതിനിധിയെയും ഭക്‌തര്‍ ആവേശത്തോടെ എതിരേറ്റു.ശരണ മന്ത്ര ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പന്തളത്തു് നിന്നും തിങ്കളാഴ്‌ച ഉച്ചക്കാണ് തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചത്.നിറപറകളും നിറദീപങ്ങളുമായി പാതയോരങ്ങളില്‍ അയ്യപ്പ ഭക്‌തരും സംഘടനകളും സ്വീകരണത്തിനായി കാത്തു് നില്‍ക്കുകയാണ്.തിരുവാഭരണ ഘോഷ യാത്രയുടെ ഒന്നാം ദിനം അയിരൂര്‍ പുതിയ കാവില്‍ അവസാനിക്കും വരെ കടന്നു പോയ പാതയിലുടനീളം ആയിരകണക്കിന് അയ്യപ്പ ഭക്‌തരാണ് വരവേല്‍പ്പിനായി കാത്തു നിന്നത്.നിറപറകളും നിറദീപങ്ങളുമായി പാതയോരങ്ങള്‍ നിറഞ്ഞപ്പോള്‍ ഘോഷ യാത്ര കടന്നുപോകാന്‍ ഏറെ സമയമെടുത്തു .നേരത്തെ പ്രഖ്യാപിച്ചിരുന്നതിലും അധികം കേന്ദ്രങ്ങളില്‍ സ്‌ത്രീ കളടക്കമുള്ള ഭക്‌തര്‍ കാത്തുനിന്നിരുന്നു .പന്തളത്തു നിന്നും പുറപ്പെട്ട് പരമ്പരാഗത പാത വഴി കിടങ്ങന്നൂരില്‍ എത്തിയ തിരുവാഭരണത്തെയും കിടങ്ങന്നൂര്‍ ജംഗ്‌ഷനില്‍ വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് വരവേറ്റത്.