Friday, March 13, 2026 Last Updated 31 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.46 AM

ജില്ലാ ആശുപത്രി മതില്‍ നിര്‍മ്മാണം അശാസ്‌ത്രീയം

uploads/news/2026/01/820497/4.jpg

കോഴഞ്ചേരി: ജില്ല ആശുപത്രിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌, തെക്കേമല, കോഴഞ്ചേരി പിഡബ്ല്യുഡി റോഡിന്റെ സൈഡില്‍ നിന്ന്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍വികസനം തടസപ്പെടുമെന്ന്‌ പരാതി.അതിനാല്‍ ആശുപത്രിയുടെ മതില്‍ നിര്‍മ്മാണം പുനഃക്രമീകരിക്കണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അനീഷ്‌ വരിക്കണ്ണാമലയും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോമോന്‍ പുതുപ്പറമ്പിലും അധികൃതരുമായി ചര്‍ച്ച നടത്തി.ആശുപത്രി സൂപ്രണ്ടുമായും നിര്‍മ്മാണ കമ്പനിയുടെ ഉദ്യോഗസ്‌ഥരുമായും നടത്തിയ ചര്‍ച്ചയില്‍ ഒരു മീറ്റര്‍ ഉള്ളിലോട്ട്‌ കയറ്റി കെട്ടാമെന്ന്‌ ഉറപ്പ്‌ നല്‍കി.ഇതിനായി കമ്പനി ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു.
ജില്ലാ ആശുപത്രി ഭാഗം ഈ റോഡിലെ ഏറ്റവും വീതി കുറഞ്ഞ സ്‌ഥലമാണെന്നും, വലിയ കെട്ടിടം പണിയുമ്പോള്‍ കൃത്യമായ പാര്‍ക്കിംഗ്‌ഉള്‍പ്പെടെ, പിഡബ്ല്യുഡി നിയമം അനുസരിച്ച്‌ റോഡ്‌ സൈഡില്‍ നിന്ന്‌ മൂന്ന്‌ മീറ്റര്‍ഉള്ളിലോട്ട്‌ കയറ്റി കെട്ടേണ്ടത്‌ ആവശ്യമാണെന്നും നാട്ടുകാര്‍ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. . എന്നാല്‍ റോഡിനോട്‌ ചേര്‍ന്ന്‌ വലിയ മതിലും അതിന്‌ ഉള്‍ഭാഗം വാട്ടര്‍ ടാങ്കും,വേസ്‌റ്റ് ടാങ്കും
നിര്‍മ്മിച്ചിരിക്കുകയാണ്‌. റോഡിന്‌ വീതി കൂട്ടുവാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന്‌ ശ്രമം ഉണ്ടായാല്‍ ഇക്കാരണങ്ങളാല്‍ ഈ ഭാഗം വീതി കൂട്ടുവാന്‍ സാധിക്കുകയില്ല .ഏറ്റവും തിരക്ക്‌ ഉള്ള സ്‌ഥലത്ത്‌ ആംബുലന്‍സ്‌ ആശുപത്രിയില്‍ ചെല്ലണമെങ്കില്‍ റോഡിന്‌ വീതി ഉണ്ടാകണം. നിയമം പാലിച്ച്‌ കൃത്യമായ മാനദണ്ഡത്തില്‍ കൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ടും, പഞ്ചായത്ത്‌ പ്രസിഡണ്ടും അധികൃതരോട്‌ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Tuesday 13 Jan 2026 09.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW