Thursday, March 12, 2026 Last Updated 11 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.46 AM

സര്‍ക്കാരിന്റെ 'അതിദരിദ്രര്‍ ഇല്ല' പ്രഖ്യാപനം; സേവന സ്‌ഥാപനങ്ങള്‍ അടയ്‌ക്കുന്നു: കെ. ശശി

പത്തനംതിട്ട: കേരളത്തില്‍ അതി ദരിദ്രര്‍ ഇല്ല എന്ന്‌ സംസ്‌ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷം, അതിദാരിദ്ര കുടുംബത്തിലെ കുട്ടികള്‍ക്ക്‌ അഭയം നല്‍കി വന്നിരുന്ന പല സേവന സ്‌ഥാപനങ്ങളും അടച്ചിടുന്ന സ്‌ഥിതിയിലായെന്ന്‌ ദളിത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡണ്ട്‌ എ.കെ ശശി. ദളിത്‌ കോണ്‍ഗ്രസ്‌ പത്തനംതിട്ട ജില്ലാ പ്രവര്‍ത്തനയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്‌ഥാന സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും, സന്നദ്ധ സംഘടനകളുടെയും, വിദേശ മലയാളികളുടെയും ധനസഹായത്തില്‍ പ്രവര്‍ത്തിച്ച വന്നിരുന്ന നിരവധി സേവന സ്‌ഥാപനങ്ങള്‍ കേരളത്തില്‍ പലഭാഗത്തും പ്രവര്‍ത്തിച്ചിരുന്നു. സംസ്‌ഥാന സര്‍ക്കാരിന്റെ അതിദരിദ്രരില്ല പ്രഖ്യാപനം വന്നശേഷം സേവന സ്‌ഥാപനങ്ങളില്‍ സാമ്പത്തിക ലഭിക്കാന്‍ നിയമ തടസ്സം ഉണ്ടായിരിക്കുകയാണ്‌. ഇതുമൂലം ആയിരക്കണക്കിന്‌ അതിദരിദ്രകുടുംബത്തിലെ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ സേവന കേന്ദ്രങ്ങളില്‍ നിന്ന്‌ പഠിക്കുന്നതിനും ഭക്ഷണത്തിനും ഉള്ള സാമ്പത്തികം നിലച്ചിരിക്കുകയാണ്‌. ഇക്കാ രണത്താല്‍ പലതും അടച്ചു കൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ പൊങ്ങച്ച പ്രഖ്യാപനം മൂലം അടച്ചിടേണ്ടിവരുന്ന സേവന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ സംസ്‌ഥാന സര്‍ക്കാര്‍ പകരംസംവിധാനം ഉണ്ടാക്കാണമെന്ന്‌ എ.കെ. ശശി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട്‌ എ. കെ ലാലു അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ്‌ പ്രസിഡണ്ട്‌ സുരേഷ്‌ കുമാര്‍, ദളിത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന ഭാരവാഹികളായ സി .കെ അര്‍ജുനന്‍, കുറക്കട മധു, സന്തോഷ്‌ കുമാര്‍, ദേശീയ കോഡിനേറ്റര്‍ ശാന്തകുമാര്‍,മഞ്‌ജു വിശ്വനാഥ്‌, കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡണ്ട്‌ ജയദേവന്‍, അജയ്‌ മോന്‍, എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 13 Jan 2026 09.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW