Saturday, March 14, 2026 Last Updated 21 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.46 AM

ഇടതുഭരണം വിദ്യാഭ്യാസ മേഖലയെ തകര്‍ത്തു: അബിന്‍ വര്‍ക്കി

ആറന്‍മുള: വിദ്യാഭ്യാസ മേഖലയെ ഇത്രത്തോളം പിന്നോക്കം നയിച്ച ഭരണം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. പൊതുവിദ്യാഭ്യാസ മേഖലയില്‍ കൊട്ടിഘോഷിച്ച ഒരു പരിഷ്‌കാരവും ഫലം കണ്ടില്ല. കേരള പ്രദേശ്‌ സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആറന്‍മുള തരംഗം മിഷന്‍ ആക്ഷന്‍ സെന്ററില്‍ ഉദ്‌ഘാടനം ചെയ്യുക ആയിരുന്നു അദേഹം. ജില്ലാ പ്രസിഡണ്ട്‌ ഫിലിപ്പ്‌ ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജി കിഷോര്‍, ഡി. സി. സി വൈസ്‌ പ്രസിഡണ്ട്‌ വെട്ടൂര്‍ ജ്യോതി പ്രസാദ്‌, സംസ്‌ഥാന സമിതി അംഗങ്ങളായ വര്‍ഗീസ്‌ ജോസഫ്‌, എസ്‌. പ്രേം, പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഷാജി ചാക്കോ, കൗണ്‍സില്‍ അംഗങ്ങളായ സി .കെ ചന്ദ്രന്‍, വി. ലിബികുമാര്‍, എസ്‌. ദിലീപ്‌കുമാര്‍ ട്രഷറര്‍ പി. അജിത്ത്‌ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
അധ്യാപക പ്രകടനത്തിനു ശേഷം നടന്ന പുതിയ ജന പ്രതിനിധികള്‍ക്കുള്ള അനുമോദന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ദീനാമ്മ റോയി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ ജോസഫ്‌ സി ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. ഫ്രെഡി ഉമ്മന്‍, ജില്ലാപഞ്ചായത്തംഗം എസ്‌ .സന്തോഷ്‌ കുമാര്‍, വില്‍സന്‍ തുണ്ടിയത്ത്‌,പ്രീത ബി നായര്‍, ജോസ്‌ മത്തായി എന്നിവര്‍ പ്രസംഗിച്ചു.
വനിത സമ്മേളനം സംസ്‌ഥാന വനിത ഫോറം കണ്‍വീനര്‍ എസ്‌. ചിത്ര ഉദ്‌ഘാടനം ചെയ്‌തു. സഹകരണ സെല്‍ കണ്‍വീനര്‍ ഷീജ അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ആറന്‍മുള എ. ഇ. ഒ, കെ. എസ്‌ ജയന്തി,ജെമി ചെറിയാന്‍, പി .ആര്‍ ശശികല,മിനി മാത്യു,ഡി. രഞ്‌ജിനി, എം. ജെ മഞ്ചു എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 13 Jan 2026 09.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW