Wednesday, March 11, 2026 Last Updated 30 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.45 AM

കളത്തൂര്‍ ഗവ. യു.പി. സ്‌കൂളില്‍ ഭക്ഷ്യമേള

uploads/news/2026/01/820490/3.jpg

കുറവിലങ്ങാട്‌: നാടന്‍ രുചികളും ആരോഗ്യബോധവും കൈകോര്‍ത്തപ്പോള്‍ പുത്തന്‍ അനുഭവമായി കളത്തൂര്‍ ഗവ. യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച നാടന്‍ ഭക്ഷ്യമേള ശ്രദ്ധേയമായി. കുട്ടികള്‍ സ്വന്തം കൈയ്യാല്‍ തയ്യാറാക്കിയ പരമ്പരാഗത വിഭവങ്ങളുടെ തയ്യാറാക്കലും പ്രദര്‍ശനവും കുറവിലങ്ങാട്‌ ബി.പി.സി സതീഷ്‌ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു.
നാടന്‍ ചീരത്തോരന്‍ മുതല്‍ ചേന, ചേമ്പ്‌, കാച്ചില്‍, അവല്‍ വിളയിച്ചത്‌, ചട്ടിയില്‍ ചുട്ട അട, ഗോതമ്പ്‌ കൊഴുക്കട്ട, സോയാബീന്‍ കട്ട്‌ലറ്റ്‌, റാഗി പുട്ട്‌, അമൃതംപൊടി ഉപ്പുമാവ്‌, ചെറുപയര്‍ മുളപ്പിച്ചത്‌, പപ്പായ ഫ്രൈ, ഉന്നക്കായ തുടങ്ങിയ ആരോഗ്യകരമായ നാടന്‍ വിഭവങ്ങള്‍ മേളയില്‍ രുചിയുടെയും ഓര്‍മ്മകളുടെയും വിരുന്നായി മാറി. നാടന്‍ അടുക്കളയുടെ സമ്പന്നത കുട്ടികള്‍ മനസിലാക്കി പഠനവേദിയാക്കിമാറ്റി. പി.ടി.എ പ്രസിഡന്റ്‌ കൃഷ്‌ണന്‍ കാളികാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ പ്രകാശന്‍,മുന്‍ പി.ടി.എ പ്രസിഡന്റ്‌ ബാബു ടി.ഒ, സ്‌റ്റാഫ്‌ സെക്രട്ടറി പ്രിയ വിനോദ്‌ എന്നിവര്‍ പ്രസംഗിച്ചു.സ്‌കൂള്‍ ക്രിയേറ്റീവ്‌ കോര്‍ണര്‍, സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ്‌ സ്‌കീം, സ്‌കൂള്‍ ഹെല്‍ത്ത്‌ ക്ലബ്‌ എന്നിവയുടെ നേതൃത്വത്തിലാണ്‌ നാടന്‍ ഭക്ഷ്യമേള സംഘടിപ്പിച്ചത്‌.

Ads by Google
Advertisement
Tuesday 13 Jan 2026 09.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW