Wednesday, March 11, 2026 Last Updated 30 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.45 AM

എം.സി. റോഡ്‌ വീണ്ടും ചോരക്കളമാകുന്നു

uploads/news/2026/01/820489/2.jpg

കോട്ടയം: വാഹനപ്പെരുക്കം, വഴിയുടെ അശാസ്‌ത്രീയത... പലവിധ കാരണങ്ങളാല്‍ എം.സി. റോഡ്‌ വീണ്ടും ചോരക്കളമാകുന്നു. ഇന്നലെയും മോനിപ്പള്ളിക്കു സമീപമുണ്ടായ അപകടത്തില്‍ മൂന്നു പേരാണ്‌ മരിച്ചത്‌. ഓരോ മാസവും കുറഞ്ഞത്‌ 10 പേരെങ്കിലും ജില്ലയില്‍ എം.സി. റോഡിന്റെ വിവിധ ഭാഗങ്ങളായി അപകടത്തില്‍ മരിക്കുന്നുണ്ട്‌. വാഹനത്തില്‍ യാത്ര ചെയ്യുന്നവരും വഴിയാത്രക്കാരും ഒരുപോലെ അപകടത്തില്‍ മരിക്കുന്നുവെന്നതാണ്‌ എം.സി. റോഡ്‌ യാത്രയെ ഭീകരമാക്കുന്നത്‌.
ഇന്നലെ മോനിപ്പള്ളിയ്‌ക്കു സമീപം കാര്‍ കെ.എസ്‌്.ആര്‍.ടി.സി. ബസില്‍ ഇടിച്ച്‌ നീണ്ടൂര്‍ സ്വദേശികളായ മൂന്നു പേര്‍ക്കാണു ജീവന്‍ നഷ്‌ടമായത്‌. റോഡില്‍ മോനിപ്പള്ളി - കൂത്താട്ടുകുളം, കുറവിലങ്ങാട്‌ - ഏറ്റുമാനൂര്‍, സംക്രാന്തി - നാഗമ്പടം, കോടിമത - സിമന്റ്‌ കവല, ചിങ്ങവനം - കുറിച്ചി ഭാഗങ്ങളിലാണ്‌ അപകടങ്ങളേറെയുമുണ്ടാകുന്നത്‌. മറ്റു റോഡുകളില്‍ നിന്നു വ്യത്യസ്‌തമായി രാത്രിയും പകലും ഒരുപോലെ റോഡില്‍ യാത്ര ദുഷ്‌കരമാകുകയാണ്‌. രാത്രിയിലുണ്ടാകുന്ന അപകടങ്ങളിലാണ്‌ ഏറെ ജീവനുകളും നഷ്‌ടമാകുന്നതെന്നും കണക്കുകള്‍ വ്യക്‌തമാക്കുന്നു.
മോനിപ്പള്ളി - കൂത്താട്ടുകുളം മേഖലയില്‍ വളവുകളാണ്‌ അപകടങ്ങള്‍ക്കു കാരണമാകുന്ന പ്രധാന വില്ലന്‍. റോഡിന്റെ അശാസ്‌ത്രീയതയും അപകടങ്ങളിലേക്കു നയിക്കുന്നതായി കെ.എസ്‌.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു. സമാന അവസ്‌ഥ വെമ്പള്ളി - ഏറ്റുമാനൂര്‍ ഭാഗത്തുമുണ്ട്‌്. കോട്ടയം നഗരത്തിനോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ തിരക്കും വേഗവുമാണ്‌ അപകടത്തിലേക്കു നയിക്കുന്ന പ്രധാന ഘടകമെന്ന്‌ മോട്ടോര്‍ വാഹന വകുപ്പ്‌ അധികൃതരും പോലീസും പറയുന്നു. കാല്‍നട യാത്രക്കാരേറെയും അപകടത്തില്‍പ്പെടുന്നത്‌ നാട്ടകം മുതല്‍ ചങ്ങനാശേരി വരെയുള്ള ഭാഗങ്ങളിലാണ്‌. വാഹനങ്ങളുടെ അമിതവേഗമാണ്‌ ഇത്തരം അപകടങ്ങളിലേക്കു നയിക്കുന്ന പ്രധാന ഘടകം. റോഡിലേക്കിറക്കിയുള്ള വ്യാപാരങ്ങളും, വേണ്ടത്ര മുന്നറിയിപ്പ്‌ സംവിധാനങ്ങള്‍ ഇല്ലാത്തതും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്‌. ആധുനിക രീതിയിലുള്ള നവീകരണത്തിനു പിന്നാലെ റോഡിലെ ബ്ലാക്ക്‌ സ്‌പോട്ടുകള്‍ കണ്ടെത്തുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന്‌ അറിയിക്കുകയും ചെയ്‌തിരുന്നുവെങ്കിലും നടപടികള്‍ ദുര്‍ബലമായി. ഓരോ അപകടങ്ങളുണ്ടാകുമ്പോഴും ആ പ്രദേശങ്ങളില്‍ മാത്രം ഏതാനും മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ സ്‌ഥാപിച്ചും പോലീസും മോട്ടോര്‍ വാഹന വകുപ്പും തുടര്‍ച്ചയായ ദിവസങ്ങളില്‍ പരിശോധന നടത്തുന്നതും ഒഴിച്ചാല്‍ മറ്റൊന്നുമുണ്ടാകാറില്ലെന്നും ആക്ഷേപമുണ്ട്‌. ഇനിയെങ്കിലും അപകടങ്ങള്‍ ഒഴിവാക്കാനുള്ള ശാശ്വത നടപടകളുണ്ടാകണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം.

Ads by Google
Advertisement
Tuesday 13 Jan 2026 09.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW