-->
കോട്ടയം: സംസ്‌ഥാനത്ത് ആദ്യമായി കുടുംബശ്രീ മിഷന്റെയും ഹരിത കര്‍മ സേനയുടെയും നേതൃത്വത്തില്‍ പേപ്പര്‍ മാലിന്യ ശേഖരണ പദ്ധതി വെള്ളൂര്‍ പഞ്ചായത്തില്‍ ആരംഭിച്ചു.
വീടുകളിലും സ്‌ഥാപനങ്ങളിലുമുണ്ടാകുന്ന പേപ്പര്‍ മാലിന്യം ശാസ്‌ത്രീയമായി ശേഖരിച്ചു സംസ്‌കരിക്കുന്നതിനോടൊപ്പം ഹരിത കര്‍മ സേനയ്‌ക്ക് സ്‌ഥിരമായ അധിക വരുമാന മാര്‍ഗം ഉറപ്പാക്കുന്നതുമാണ് പദ്ധതി. വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ് പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അനീഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രഞ്‌ജുഷ ഷൈജി, പഞ്ചായത്ത് അംഗങ്ങള്‍, ഹരിത കര്‍മ സേന ജില്ലാ കോര്‍ഡിനേറ്റര്‍ പ്രണവ്, എം.ഇ.സി അംഗം ഷെമിയ എന്നിവര്‍ സംസാരിച്ചു. വീടുകളിലും വ്യാപാര സ്‌ഥാപനങ്ങളിലുമുണ്ടാകുന്ന പേപ്പര്‍ മാലിന്യം വേര്‍തിരിച്ച് ശേഖരിച്ച് തരംതിരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.