-->
വൈക്കം: നഗരപ്രദേശങ്ങളിലെ ഇരുട്ടിന് പരിഹാരമായിരിക്കുകയാണ്. ഇതിന് മുന്‍കൈയ്യെടുത്ത പുതിയ നഗരസഭ ചെയര്‍മാന്‍ അബ്‌ദുല്‍സലാം റാവുത്തര്‍ക്കും ഭരണസമിതിക്കും ഒരു സല്യൂട്ട് കൊടുത്തേപറ്റൂ.
അഷ്‌ടമിക്കാലത്തുപോലും പോലീസ് സ്‌റ്റേഷനു മുന്നിലെ ബസ് ബേ ഇരുട്ടിലായിരുന്നു. എം.എല്‍.എ ഫണ്ടില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുമ്പ് 35 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് നിര്‍മിച്ച ബസ് ബേയില്‍ ഒരു വര്‍ഷം മുമ്പാണ് ലൈറ്റുകള്‍ തകരാറിലത്.
ഇതുമൂലം ദിവസേന നൂറുകണക്കിനു യാത്രക്കാരാണ് ഇരുള്‍ വീണാല്‍ ഏറെ ബുദ്ധിമുട്ടിയിരുന്നത്. സ്വകാര്യ ബസും കെ.എസ്.ആര്‍.ടി.സി ബസുകളുമെല്ലാം ബസ് ബേ ഉപയോഗിക്കുന്നുണ്ട്.
നഗരസഭ ബീച്ചിലെയും ഇതിലേക്കുള്ള വഴിയിലെയും കുട്ടികളുടെ പാര്‍ക്കിലെയുമെല്ലാം ഇരുട്ടിന് ഇപ്പോള്‍ പരിഹാരമയിരിക്കുകയാണ്. നഗരത്തെ ബാധിക്കുന്ന ഒരുപിടി പ്രശ്‌നങ്ങളുണ്ട്. ഇതിനെല്ലാം അടിയന്തിര പ്രാധാന്യത്തോടെയുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.