-->
മുണ്ടക്കയം: 2021ലെ കൂട്ടിക്കല്‍ പ്രളയത്തില്‍ റോഡിന്റെ സംരക്ഷണ ഭിത്തികള്‍ക്ക് ബലക്ഷയം സംഭവിച്ച പൂഞ്ഞാര്‍ - എരുമേലി സംസ്‌ഥാനപാതയില്‍ പറത്താനത്തിനും ചോലത്തടത്തിനും ഇടയില്‍ മൂന്ന് സ്‌ഥലങ്ങളില്‍ റോഡ് അപകടാവസ്‌ഥയില്‍, പറത്താനം റേഷന്‍ കട ജങ്‌ഷനിലും, ആനക്കുഴിക്ക് സമീപം പ്ലാപ്പള്ളി ജങ്‌ഷനിലും, ചോലത്തടം ഷാപ്പുപടിക്ക് സമീപമാണ് അപകടാവസ്‌ഥ നിലനില്‍ക്കുന്നത് ശക്‌തമായ മഴ ഉണ്ടായാല്‍ റോഡ് ഇടിഞ്ഞുവീഴാവുന്ന അവസ്‌ഥയാണ്. ഈ മൂന്നു സ്‌ഥലങ്ങളിലും അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഒന്നും ഇല്ല. പറത്താനം റേഷന്‍ കട ജങ്‌ഷനില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്‌ഥര്‍ മുന്നറിയിപ്പ് സൂചനയായി സ്‌ഥാപിച്ച ഒരു വീപ്പ മാത്രമാണ് ഉള്ളത്.
ആനക്കുഴി ജങ്ങ്‌ഷനില്‍ വളവായതിനാല്‍, ഇവിടെഎതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ വലിയ വാഹനങ്ങളും മറ്റും റോഡിന്റെ താഴേക്ക് പതിക്കുവാനും അപകടം ഉണ്ടാകുവാനും വളരെ സാധ്യതയുണ്ട്, ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള ചോലത്തടം ഷാപ്പ് ജങ്‌ഷനില്‍ അപകട സൂചനയായി നാട്ടുകാര്‍ വലിച്ചുകെട്ടിയ ഒരു ചുമന്ന സാരിത്തുണി മാത്രമാണ് ഉണ്ടായിരുന്നത് എന്നാല്‍ കാലപ്പഴക്കത്തില്‍ ഇപ്പോള്‍ അത് ദ്രവിച്ചു പോയി .റോഡിന്റെ അപകട ഭീഷണി മൂലം റോഡിനു താഴെ താമസിക്കുന്ന കുടുംബം അവിടുന്ന് താമസം മാറിപ്പോയി നാളിതുവരെ ആയിട്ടും ഈ മൂന്നിടങ്ങളിലും സംരക്ഷണഭിത്തികള്‍ സ്‌ഥാപിക്കുന്നതിനും അപകടം ഒഴിവാക്കുന്നതിനു വേണ്ടിയുള്ള യാതൊരു നടപടികളും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നാണ് ജനങ്ങള്‍ പറയുന്നത്. മഴക്കാലത്തിനു മുമ്പായി ഈ മൂന്നു സ്‌ഥലങ്ങളിലെയും അപകടാവസ്‌ഥ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നു ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.