Wednesday, March 11, 2026 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.45 AM

കോട്ടയം- കുമരകം റോഡില്‍ അപകടങ്ങള്‍ പെരുകുന്നു

കുമരകം: കോണത്താത്താറ്റ്‌ പാലം ഗതാഗതത്തിന്‌ തുടര്‍ന്നു കൊടുത്തതിനു പിന്നാലെ കോട്ടയം- കുമരകം റോഡില്‍ അപകടങ്ങള്‍ പെരുകുന്നു. കഴിഞ്ഞ രണ്ടാഴ്‌ചയായി ദിവസവും ഒന്നോ രണ്ടോ അപകടങ്ങളാണ്‌ റോഡില്‍ ഉണ്ടാകുന്നത്‌. വാഹനത്തിരക്ക്‌ വര്‍ധിച്ചതോടെ ഇരുചക്ര വാഹനങ്ങളും കാറുകളും അലക്ഷ്യമായി വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതാണ്‌ അപകടങ്ങള്‍ക്കുള്ള പ്രധാന കാരണം. രണ്ടും മൂന്നും വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന അഞ്ചോളം അപകടങ്ങള്‍ ഇതുവരെ ഉണ്ടായി. കഴിഞ്ഞദിവസം കവണാറ്റിന്‍കരയില്‍ ഉണ്ടായ അപകടത്തില്‍ ബൈക്ക്‌ യാത്രക്കാരായ ദമ്പതികള്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റുന്നു. ചെങ്ങളം മുതല്‍ കൈപ്പുഴമുട്ട്‌ വരെയുള്ള ഭാഗത്താണ്‌ ഇതിലേറെയും അപകടങ്ങള്‍ ഉണ്ടായത്‌. ഇരുചക്ര വാഹന യാത്രക്കാരുടെ അമിതവേഗവും അശ്രദ്ധയും കാല്‍നടയാത്രക്കാര്‍ക്കും അപകടമുണ്ടാക്കുന്നുണ്ട്‌.
ഇന്നലെ കവണാറ്റിന്‍കരയില്‍ റോഡ്‌ മുറിച്ച്‌ കിടക്കുകയായിരുന്ന ഷാപ്പ്‌ ജീവനക്കാരനെ ബൈക്ക്‌ ഇടിച്ചുതെറിപ്പിച്ചു.
ഇരുകാലുകള്‍ക്കും പരുക്കേറ്റ യുവാവ്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

Ads by Google
Advertisement
Tuesday 13 Jan 2026 09.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW