-->
കാഞ്ഞിരപ്പള്ളി: ദുരൂഹതകളും ചോദ്യങ്ങളുമേറെ, കുളപ്പുറത്തെ മരണങ്ങള്‍ നാട്ടുകാര്‍ക്കു നല്‍കിയതു ഞെട്ടലും ഒട്ടേറെ സംശയങ്ങളും. കഴിഞ്ഞ ദിവസം രാത്രിയാണ് ഷേര്‍ലി മാത്യു (45), കോട്ടയം ആലുംമൂട് കുരുട്ട്‌പറമ്പില്‍ ജോബ് സക്കറിയ (40) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മതില്‍ വ്യത്യാസത്തില്‍ വീടുകളുണ്ട് പക്ഷേ, ഷേര്‍ലിയുടെ വീട്ടില്‍ നടന്ന നിഗൂഡ മരണങ്ങള്‍ക്ക് ഉത്തരമില്ലാത്ത പല ചോദ്യങ്ങളായിരുന്നു ഇന്നലെ ഉയര്‍ന്നത്.മരിച്ചവര്‍ തമ്മിലുള്ള ബന്ധം എന്താണ്, കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യങ്ങള്‍ക്ക് അല്‍പം എങ്കിലും വ്യക്‌തത വരാന്‍ ഒരു രാത്രിയുടെ ശേഷമുള്ള പകല്‍ വരെ കാത്തിരിക്കേണ്ടി വന്നു.
ഭര്‍ത്താവ് മരിച്ചു പോയി എന്നും, ഭര്‍ത്താവ് ഉണ്ടെന്നും, മക്കള്‍ വിദേശത്താണെന്നും ഒരു മകള്‍ മരിച്ചു പോയി എന്നും, കൂടെയുള്ള ജോബ് സഹോദരനാണെന്നും ഒക്കെ പലവിധമായ കഥകളാണ് അയല്‍വാസികളോടു ഷേര്‍ലി പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒന്നര മാസമായി ജോബ് ഇവിടേക്ക് വരാറില്ലായിരുന്നു എന്ന് അയല്‍വാസികള്‍ പറയുന്നു. ജോബുമായി പിണങ്ങിയെന്നാണ് ചോദിച്ചവരോട് ഷേര്‍ലി പറഞ്ഞിരുന്നത്.
വ്യാഴാഴ്‌ച ജോബും ഷേര്‍ലിയുടെ ബന്ധു എന്ന് പറഞ്ഞ് മറ്റൊരാളും വീട്ടില്‍ എത്തിയിരുന്നതായും, വൈകിട്ട് ആറോടെ അവശ നിലയിലായ ഷേര്‍ലിയെ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് എന്ന് പറഞ്ഞ് പോകുന്നത് കണ്ടതായും നാട്ടുകാര്‍ പറയുന്നു. പിന്നീട് ഞായറാഴ്‌ച വൈകിട്ട് മൂന്നോടെയാണ് തിരികെ വന്നത്.ഷേര്‍ലിയുടെ വീടുനു മുന്‍പില്‍ സി.സി.ടി.വി ക്യാമറ ഉണ്ടെങ്കിലും അത് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് സൂചന. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടേ എന്നത് ഇപ്പോഴും സംശയകരമായി തുടരുകയാണ്. ഷേര്‍ലിയും ജോബുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തി വരുന്നത്. ഇവരുമായി ബന്ധപ്പെട്ട മറ്റ് ആളുകളുടെ കോള്‍ ലിസ്‌റ്റുകള്‍ ഉള്‍പ്പെ ശേഖരിച്ച് അടുത്ത് ഇടപഴകുന്ന പലരുടെയും മൊഴികള്‍ ശേഖരിച്ചു കഴിഞ്ഞു. ഇരുവരുടെയും അകന്ന ബന്ധുക്കളാണ് സംഭവ സ്‌ഥലത്ത് എത്തിയിരുന്നത്.
ഷേര്‍ലിയുടെ ശരീരത്തില്‍ മുറിവ് പാടുകള്‍ കൂടുതല്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പോലീസ് നായ ഷേര്‍ലി മരിച്ചു കിടന്ന സ്‌ഥലത്ത് നിന്നും ഓടി എത്തിയത്. ജോബ് തൂങ്ങി മരിച്ച് കിടന്ന സ്‌ഥലത്താണ്. ജോബിന്റെ കയ്യില്‍ ഷേര്‍ലിയുടേതെന്ന് കരുതുന്ന രക്‌ത കറകളും കാണപ്പെട്ടതായി പോലീസ് പറഞ്ഞു.