-->
കുട്ടിക്കാനം: ബാങ്കോക്കിലെ സുപചലാസായ് സേ്‌റ്റഡിയത്തില്‍ നടന്ന ആറാമത് തായ്‌ലാന്‍ഡ് ഓപ്പണ്‍ മാസേ്‌റ്റഴ്‌സ് ഗെയിംസിലെ അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ കുട്ടിക്കാനം മരിയന്‍ കോളജ് ജീവനക്കാരന്‍ പി.കെ. പ്രസാദിന് വെങ്കല മെഡല്‍. പുരുഷന്മാരുടെ 4 - 100 മീറ്റര്‍ റിലേയില്‍ പ്രസാദ് അടങ്ങിയ ഇന്ത്യന്‍ ടീം വെങ്കല മെഡല്‍ നേടി. ദേവേന്ദ്ര സിങ്, സുഭാഷ്, ലല്ലിത് സിങ് എന്നിവരായിരുന്നു ടീമിലെ മറ്റംഗങ്ങള്‍.
കൂട്ടിക്കല്‍ സ്വദേശിയായ പ്രസാദ് സെന്റ് ജോര്‍ജസ് സ്‌കൂളിലെ പഠനകാലത്തു തന്നെ സ്‌പോര്‍ട്‌സില്‍ മെഡലുകള്‍ നേടിയിരുന്നു. പിന്നീട് ബി.എസ്.എഫില്‍ 37 വര്‍ഷം സേവനമനുഷ്‌ഠിച്ചു. വിരമിച്ച ശേഷമാണ് മരിയന്‍ കോളജിലെ ജീവനക്കാരനായത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി നിരവധി ദേശീയ, രാജ്യാന്തര മാസേ്‌റ്റഴ്‌സ് മീറ്റുകളില്‍ മെഡലുകള്‍ നേടിയിട്ടുണ്ട്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. അജിമോന്‍ ജോര്‍ജ്, അഡ്‌മിനിസ്‌ട്രേറ്റര്‍ ഫാ.തോമസ് ഏബ്രഹാം, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ജോസഫ് എന്നിവരടക്കം ജീവനക്കാരുടെ പ്രോത്സാഹനമാണ് നേട്ടങ്ങള്‍ക്കു പിന്നിലെന്ന് പ്രസാദ് പറഞ്ഞു. എല്ലാ ദിവസവും വൈകുന്നേരം കുട്ടിക്കാനത്ത് റോഡില്‍ പ്രസാദ് പരിശീലനം നടത്താറുണ്ട്. കോളജിലെ ഫിസിക്കല്‍ എജൂക്കേഷന്‍ കോച്ച് മാര്‍ട്ടിന്‍ പനക്കല്‍ പരിശീലനത്തിനു സഹായിക്കുന്നു.