Saturday, March 14, 2026 Last Updated 24 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.44 AM

സഹകരണ സംരക്ഷണയാത്രയ്‌ക്ക് സ്വീകരണം

uploads/news/2026/01/820478/4.jpg

തൊടുപുഴ: കേരള കോ ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ ഫ്രണ്ട്‌ സംസ്‌ഥാന പ്രസിഡന്റ്‌ ബിനു കാവുങ്കല്‍ നയിക്കുന്ന സഹകരണ സംരക്ഷണ യാത്രയ്‌ക്ക് സ്വീകരണം നല്‍കി. അച്ചന്‍ കവലയില്‍നിന്നും 100 കണക്കിന്‌ വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച്‌ ആനയിച്ച്‌ ഗാന്ധി സ്‌ക്വയറില്‍ എത്തി ചേര്‍ന്നു. കെ.സി.ഇ.എഫ്‌ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ബിജു മാത്യു അധ്യക്ഷത വഹിച്ച യോഗം ഡി.സി.സി പ്രസിഡന്റ്‌ സി. പി. മാത്യു ഉദ്‌ഘാടനം ചെയ്‌തു. ഡി.സി.സി ട്രഷറര്‍ ഇന്ദു സുധാകരന്‍, യു.എം ഷാജി, കെ.സി.ഇ.എഫ്‌ നേതാക്കള്‍ ആയ എബ്രഹാം കുര്യാക്കോസ്‌, ടോം തോമസ്‌, അജേഷ്‌ പി. രാജ്‌, ഷാജന്‍ ജോസഫ്‌, ജിനു വര്‍ഗീസ്‌, എബി മാത്യു, അനൂപ്‌ കോണിക്കല്‍, ദീപ ഷേര്‍ളി, ജയേഷ്‌ കുമാര്‍, ലൂക്കോസ്‌ സ്‌റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനുവരി 4 ന്‌ കാസര്‍ഗോഡ്‌ നിന്ന്‌ ആരംഭിച്ച യാത്ര 13 ന്‌ തിരുവനന്തപുരത്ത്‌ സമാപിക്കും

Ads by Google
Advertisement
Tuesday 13 Jan 2026 09.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW