-->
നെടുങ്കണ്ടം: കളിക്കളവുമായി ബന്ധപ്പെട്ട് കരുണാപുരം പഞ്ചായത്തിനെതിരെ ചിലര്‍ ബോധപൂര്‍വം അപവാദപ്രചാരണങ്ങള്‍ നടത്തുന്നതായി പഞ്ചായത്ത് ഭരണസമിതി പറഞ്ഞു. കൂട്ടാറില്‍ പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്ത് സേ്‌റ്ററ്റ് ബാങ്കിന്റെ കെട്ടിടവും ഹോമിയോ ആശുപത്രി, മലനാട് ബാങ്കിന്റെ ശാഖ, പബ്ലിക് ലൈബ്രറി, ഹരിതകര്‍സേനയുടെ ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഹരിത കര്‍മസേനയുടെ സാധനങ്ങള്‍ തരം തിരിക്കുന്ന ഗോഡൗണും രണ്ട് ശുചിമുറികളും ഈ കെട്ടിടത്തിലുണ്ട്. ഇവിടെയാണ് വോളിബോള്‍ കളിക്കളം എന്ന രീതിയില്‍ ചിലര്‍ വ്യാഖ്യാനിക്കുകയും പഞ്ചായത്ത് ഭരണസമിതി കളിക്കാന്‍ അനുവദിക്കുന്നില്ലെന്നുള്ള പ്രചാരണം നടത്തുകയും ചെയ്യുന്നത്. നിലവില്‍ 12 വര്‍ഷമായി ഒരു വോളിബോള്‍ കോര്‍ട്ട് ഇവിടെയില്ല. ഇതിന് മുമ്പ് മറ്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് വോളിബോള്‍ കളി ഉണ്ടായിരുന്നു. ഈ ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വന്നതോടെ വോളിബോള്‍ കളി നിലയ്‌ക്കുകയായിരുന്നു. ഏതാനും ചിലര്‍ ചേര്‍ന്ന് പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഇവിടെ രാത്രിയിലെത്തി വോളിബോള്‍ നെറ്റ് കെട്ടുകയായിരുന്നു. പിന്നീട് കളിയും ആരംഭിച്ചു. ഇവിടെ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്‌ക്കാന്‍ ബോധപൂര്‍വ്വമാണ് ചിലര്‍ ആരോപണങ്ങളുമായി എത്തിയിരിക്കുന്നത്. കയ്യേറി നിര്‍മിച്ച വോളിബോള്‍ നെറ്റ് പഞ്ചായത്ത് അധികൃതര്‍ നശിപ്പിച്ചു എന്ന ആരോപ ണവും തെറ്റാണ്. ഈ നെറ്റ് കേടുപാടുകള്‍ കൂടാതെ അഴിച്ചെടുത്ത് പഞ്ചായത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌ഥലം കണ്ടെത്തി കളിക്കളം നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വി.എസ് ബിനു, വൈസ് പ്രസിഡന്റ് ഷീനാ അനില്‍കുമാര്‍, മെമ്പര്‍മാരായ മാത്യു മറ്റപ്പള്ളി, ബീനാ പ്രസാദ്, പി. മനോജ്, ആര്‍. അഖില്‍, വി.വി. വിദ്യാമോള്‍, റെജി, മഞ്‌ജുമോള്‍, ജിജി അരുണ്‍ എന്നിവര്‍ പറഞ്ഞു.