Saturday, March 14, 2026 Last Updated 32 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.44 AM

വന്യജീവി ആക്രമണങ്ങളില്‍നിന്ന്‌ സംരക്ഷിക്കണം: സയ്യിദ്‌ ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

തൊടുപുഴ: വന്യജീവി ആക്രമണങ്ങള്‍ പതിവായ ഇടുക്കിയില്‍ മനുഷ്യജീവന്‌ സുരക്ഷയൊരുക്കാന്‍ അടിയന്തര നടപടി വേണമെന്ന്‌ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ ലിയാര്‍ നയിക്കുന്ന കേരള മുസ്‌ ലിം ജമാത്ത്‌ കേരള യാത്ര ഉപനായകന്‍ സയ്യിദ്‌ ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളയാത്ര ഇടുക്കി ജില്ലാ സ്വീകരണ പരിപാടിക്കെത്തിയതായിരുന്നു അദ്ദേഹം.
2025-ല്‍ മാത്രം നാല്‌ പേരും, കഴിഞ്ഞ 23 മാസത്തിനിടെ 12 പേരുമാണ്‌ ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌. വൈദ്യുതി വേലി ഉള്‍പ്പെടെയുള്ള സുരക്ഷാ വാഗ്‌ദാനങ്ങള്‍ കടലാസില്‍ ഒതുങ്ങുകയാണ്‌. ആവശ്യമായ സുരക്ഷയൊരുക്കി ജനങ്ങളുടെ ഭീതി അകറ്റണം. 130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന സുരക്ഷാഭീഷണി വളരെ വലുതാണ്‌. ഇത്‌ കേവലം രാഷ്‌ട്രീയ പ്രചാരണ വിഷയം മാത്രമല്ല, ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിച്ച്‌ ജനങ്ങളുടെ ആശങ്ക അകറ്റണം.
അന്താരാഷ്‌ട്ര ഏജന്‍സികളുടെ സഹായത്തോടെ ഡാമിന്റെ സുരക്ഷാ പരിശോധന നടത്തുകയും പുതിയ ഡാം, പുതിയ കരാര്‍ എന്ന കേരളത്തിന്റെ ന്യായമായ ആവശ്യം യാഥാര്‍ഥ്യമാക്കുകയും വേണം. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക്‌ ന്യായവില ലഭിക്കാത്തതിനാല്‍ കൃഷി ഉപേക്ഷിക്കാനും കുടിയേറ്റ മണ്ണില്‍ നിന്ന്‌ കുടിയിറങ്ങാനും കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. കൃഷി ഉല്‍പന്ന ങ്ങള്‍ക്ക്‌ ന്യായമായ വില ലഭ്യമാക്കി കര്‍ഷകരെ സംരക്ഷിക്കണം.
അര്‍ഹരായവര്‍ക്കുള്ള പട്ടയവിതരണം ദ്രുതഗതിയിലാക്കണം. ഭൂനിയമ ചട്ട ഭേദഗതിയെ തുടര്‍ന്ന്‌ ഏര്‍പ്പെടുത്തിയ ക്രമവത്‌ക്കരണ ഫീസുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കണം.അന്യായമായ കൈയേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടു ക്കാനും സര്‍ക്കാര്‍ തയാറാകണം. ശബരി റെയില്‍ പാത പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം. കേരളാ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലുള്ള കേരള യാത്രയുടെ പന്ത്രണ്ടാം ദിവസമാണ്‌ ജില്ലയില്‍ എത്തിയത്‌.
ജില്ല അതിര്‍ത്തിയായ അച്ചന്‍കവലയില്‍ നിന്നും യാത്രയെ സ്വീകരിച്ച്‌ തൊടുപുഴയില്‍ എത്തിച്ചു. യാത്രയില്‍ മുസ്ലിം ജമാഅത്ത്‌ മുന്നോട്ട്‌ വെച്ച മനുഷ്യര്‍ക്കൊപ്പം എന്ന അതിപ്രധാനമായ ഒരു ആശയത്തെ മാധ്യമങ്ങളും പൊതുസമൂഹവും ഏറ്റെടുത്തത്‌ വലിയ സന്തോഷം നല്‍കുന്നുണ്ടെന്നും സയ്യിദ്‌ ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. കേരളയാത്ര കണ്‍വീനര്‍ വണ്ടൂര്‍ അബ്‌ദുല്‍റഹ്‌മാന്‍ ഫൈസി, കേരള മുസ്ലിം ജമാഅത്ത സെക്രട്ടറി മജീദ്‌ കക്കാട്‌, ഇടുക്കി ജില്ലാ പ്രസിഡന്റ എ.കെ അബ്‌ദുല്‍ ഹമീദ്‌ ബാഖവി, ജില്ലാ ജനറല്‍ സെക്രട്ടറി ടി. കെ അബ്‌ദുല്‍കരിം സഖാഫി എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 13 Jan 2026 09.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW