Saturday, March 14, 2026 Last Updated 4 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.44 AM

പരുന്തുംപാറ, പാഞ്ചാലിമേട്‌, പുല്ലുമേട്‌ മലകളില്‍ തീര്‍ഥാടകരുടെ തിരക്ക്‌

കുമളി: മകരജ്യോതി കണ്ട്‌ സായുജ്യമാകാന്‍ പരുന്തുംപാറ, പഞ്ചാലിമേട്‌, പുല്ലുമേട്‌ എന്നിവിടങ്ങളില്‍ അയ്യപ്പന്‍മാരുടെ വന്‍ തിരക്ക്‌. മകരവിളക്ക്‌ ദര്‍ശിക്കാന്‍ കഴിയുന്ന പൊ ന്നമ്പലമേട്‌ കാണാവുന്ന മലകളിലെല്ലാം അയ്യപ്പന്‍മാര്‍ തമ്പടിച്ച്‌ കഴിഞ്ഞു. മകരവിളക്കു തെളിയുന്ന പൊന്നലമേടിന്‌ അഭിമുഖമായി നിരവധി മലകളുണ്ട്‌. പരുന്തുംപാറയിലും, പുല്ല്‌ മേട്ടിലും പഞ്ചാലിമെട്ടിലുമെല്ലാം നിന്ന്‌ മകര വിളക്ക്‌ ദര്‍ശിക്കാനാകും. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ അയ്യപ്പന്‍മാര്‍ ഇവിടെക്ക്‌ എത്തി തുടങ്ങി. ഇവര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങളും പോലീസ്‌ ഒരുക്കി കഴിഞ്ഞു. 14ന്‌ വൈകുന്നേരമാണ്‌ മകരജ്യോതി തെളിയുന്നത്‌. പൊന്നമ്പലമേടിന്‌ അഭിമുഖമായുള്ള മലകളില്‍നിന്ന്‌ മകരവിളക്ക്‌ കാണാന്‍ രണ്ടര ലക്ഷത്തിലധികം അയ്യപ്പന്‍മാര്‍ തമ്പടി ച്ചിട്ടുണ്ടെന്നാണ്‌ അറിയുന്നത്‌. തമിഴ്‌നാട്‌, ആന്ധ്രാ, കര്‍ണാടക സംസ്‌ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ്‌ മലകളിലെത്തി തമ്പടിച്ചിട്ടുള്ളത്‌.

Ads by Google
Advertisement
Tuesday 13 Jan 2026 09.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW