Thursday, March 12, 2026 Last Updated 57 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.44 AM

ദുരൂഹതകള്‍ ബാക്കിയാക്കി കാട്ടാനകള്‍ ചെരിയുന്നു; അന്വേഷണം വേണമെന്ന്‌

uploads/news/2026/01/820471/1.jpg

കാലടി: അതിരപ്പിള്ളി വനം റേഞ്ചില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ നിരവധി കാട്ടാനകള്‍ ചെരിഞ്ഞ സംഭവത്തില്‍ ദുരൂഹതയേറുന്നു. സംഭവത്തില്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്‌ചകള്‍ സംഭവിക്കുന്നുണ്ടെന്നും, ആനകളുടെ തുടര്‍ച്ചയായ മരണം സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട്‌ നാട്ടുകാരും പരിസ്‌ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി.
കഴിഞ്ഞ കുറച്ചു നാളുകളായി നിരവധി കാട്ടാനകളാണ്‌ ഈ പ്രദേശത്ത്‌ ദുരൂഹ സാഹചര്യത്തില്‍ ചെരിഞ്ഞത്‌ കഴിഞ്ഞ ദിവസം കല്ലാല എസ്‌റ്റേറ്റിലെ എരുമതടത്‌ ഏകദേശം ഒരു വയസുള്ള കുട്ടിയാന ചരിഞ്ഞിരുന്നു. ഉയരം കൂടിയ സ്‌ഥലത്ത്‌ നിന്നു വീണപ്പോഴുണ്ടായ പരുക്കാണ്‌ കുട്ടിയാനയുടെ മരണത്തിന്‌ കാരണമെന്നാണ്‌ വനം ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌. അതിന്‌ രണ്ടു ദിവസം മുന്‍പ്‌ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ വെറ്റിലപ്പാറ ടിഎ സ്‌ആര്‍ ഫാക്‌ടറി പരിസരത്ത്‌ വനാതിര്‍ത്തിയില്‍ ഗര്‍ഭിണിയായ ആനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇണ ചേരാനെത്തിയ മോഴയാനയുടെ ആക്രമണമാണ്‌ മരണ കാരണമെന്ന്‌ പ്രാഥമിക നിഗമനം. എന്നാല്‍ സമീപ കാലങ്ങ ളില്‍ മലയാറ്റൂര്‍, അതിരപ്പിള്ളി റേഞ്ചുകളില്‍ ഒട്ടേറെ കാട്ടാനകള്‍ ചരിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്‌. ചത്ത ആനകളില്‍ കൂടുതലും പിടിയാനയാണ്‌.മസ്‌കത്തില്‍ മുറിവേറ്റ കൊമ്പനെ വെറ്റിലപ്പാറ പ്ലാന്റേഷന്‍ എണ്ണപ്പന തോട്ടത്തില്‍ നിന്നാണ്‌ രക്ഷാപ്രവര്‍ത്തകര്‍ പിടികൂടിയത്‌.
കോടനാട്‌ അഭയാരണ്യ ത്തില്‍ എത്തിച്ച്‌ ചികിത്സ നല്‍കിയ ആന പിന്നീട്‌ ചരിഞ്ഞു. ആനയുടെ മുറിവിനെക്കുറിച്ച്‌ നാട്ടുകാര്‍ക്കിടയില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നു. ആനകള്‍ ചരിയുന്ന വിവരം വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ മാസങ്ങള്‍ വൈകിയാണ്‌ അറിയുന്നതെന്ന ആക്ഷേപം ശക്‌തമാണ്‌. വാഴച്ചാല്‍, പരിയാരം റേഞ്ചുകളില്‍ ആനകളുടെ അവശിഷ്‌ടങ്ങള്‍ മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ കണ്ടെത്തിയത്‌. ജഡം അഴുകി എല്ലും തോലും മാത്രമാകുന്ന സാഹചര്യത്തില്‍ മരണകാരണം കണ്ടെത്താന്‍ കഴിയില്ലെന്നത്‌ അന്വേഷണം വഴിമുട്ടിക്കാന്‍ കാരണമാകുന്നു.വനത്തിനുള്ളിലെ പട്രോളിംഗിലെ പോരായ്‌മയും, ചില ഉദ്യോഗസ്‌ഥര്‍ വിവരങ്ങള്‍ പുറംലോകം അറിയാതെ മറച്ചുവെക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്‌.കാട്ടാനകളുടെ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കൃത്യസമയത്ത്‌ പുറത്തുവിടുന്നില്ലെന്നും പരാതി ഉണ്ട്‌. വിഷപ്രയോഗം, വൈദ്യുതാഘാതം തുടങ്ങിയ സാധ്യതകള്‍ നാട്ടുകാര്‍ സംശയിക്കുന്നുണ്ടെങ്കിലും അധികൃതര്‍ മൗനം പാലിക്കുകയാണ്‌. വിവിധ വനമേഖലകളില്‍ അടു ത്തിടെയുണ്ടായ കാട്ടാനകളുടെ മരണങ്ങള്‍ സ്വാഭാവികമല്ലെന്ന സംശയം ഇതോടെ കൂടുതല്‍ ശക്‌തമാകുകയാണ്‌.
കാട്ടാനകള്‍ ചരിയുന്നത്‌ സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യമാണ്‌ നാട്ടുകാര്‍ ഉന്നയിക്കുന്നത്‌.മലയാറ്റൂര്‍, അതിരപ്പിള്ളി റേഞ്ചുകളില്‍ ചരിഞ്ഞവയില്‍ ഭൂരിഭാഗവും പിടിയാനകളാണെന്നത്‌ ഗൗരവകരമായ സാഹചര്യമാണെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.പ്രകൃതിയുടെ സന്തുലിതാവസ്‌ഥ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന വന്യമൃഗങ്ങളുടെ സംരക്ഷണത്തില്‍ വനംവകുപ്പ്‌ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നുമാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Tuesday 13 Jan 2026 09.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW