Thursday, March 12, 2026 Last Updated 57 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.44 AM

കാട്ടാന ആക്രമണം; കാറില്‍ സഞ്ചരിച്ച കുടുംബം രക്ഷപ്പെട്ടത്‌ തലനാരിഴക്ക്‌

uploads/news/2026/01/820470/2.jpg

നേര്യമംഗലം: കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ഒരു കുടുംബം രക്ഷപ്പെട്ടത്‌ തലനാരിഴ്‌ക്ക്. ഇടുക്കി പൂപ്പാറയില്‍ നിന്ന്‌ കോലഞ്ചേരിയിലേക്ക്‌ കുടുംബസമേതം കാറില്‍ പോകുമ്പോള്‍ നേര്യമംഗലം - ഇടുക്കി റോഡില്‍ ആഡിറ്റ്‌ ഫോറില്‍ വെച്ച്‌ കാട്ടുകൊമ്പന്‍ ഇവരെ ആക്രമിച്ചുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
എസ്‌റ്റേറ്റ്‌ പൂപ്പാറ സ്വദേശികളായ മാഞ്ചുതറ ചോലയില്‍ മോഹനന്‍ മകന്‍ മനുവും ഭാര്യയും കൈക്കുഞ്ഞുങ്ങളുമായി കാറില്‍ കോലഞ്ചേരി ആശുപത്രിയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കുവാന്‍ പോയതായിരുന്നു. സാവധാനത്തില്‍ വരികയായിരുന്ന കാര്‍ കാട്ടുകൊമ്പന്‍ തടഞ്ഞുനിര്‍ത്തി റോഡിന്റെ സംരക്ഷണഭിത്തിയിലേക്ക്‌ തള്ളി മാറ്റി. കാറിന്റെ ?ാസ്‌ പൂര്‍ണമായും തകര്‍ന്നു. സംരക്ഷണ ഭിത്തിയില്‍ കാര്‍ ഇടിച്ചു നിന്നില്ലായിരുന്നുവെങ്കില്‍ വന്‍ അപകടം സംഭവിക്കുമായിരുന്നു. കാറില്‍ ഉള്ളിലുള്ളവരുടെ കൂട്ടക്കരച്ചില്‍ കേട്ടതുകൊണ്ടാകാം ഉപദ്രവത്തില്‍ നിന്നും കാട്ടുകൊമ്പന്‍ പിന്മാറി.
കരിമണല്‍ സ്വദേശി ഓടിച്ചു വന്നിരുന്ന ബൈക്കും അതുവഴി വന്നു ആനയെ കണ്ടപ്പോഴേക്കും ബൈക്ക്‌ ഉപേക്ഷിച്ച്‌ ഓടുകയും ചെയ്‌തു ബൈക്കിനും ആന കേടു വരുത്തുകയുണ്ടായി. ഇന്നലെ ഉച്ചക്ക 12 ന്‌ ആണ്‌ സംഭവം. ഭയന്നുവിറച്ച്‌ എല്ലാവരും സംസാരശേഷിയില്ലാതെ കാറില്‍ റോഡ്‌ വക്കില്‍ കിടന്നപ്പോള്‍ അറിഞ്ഞു കേട്ട്‌ അതുവഴി എത്തിയ നഗരംപാറ ഡെപ്യൂട്ടി റേഞ്ചര്‍, കരിമണല്‍ പോലീസ്‌ എന്നിവര്‍ സ്‌ഥലത്ത്‌ എത്തി ഇവരെ ഗവണ്‍മെന്റ്‌ ആശുപത്രിയില്‍ എത്തിച്ചു.
പരുക്ക്‌ ആര്‍ക്കും ഇല്ലെങ്കിലും ഭയന്നതിന്റെ ബുദ്ധിമുട്ടാണെന്ന്‌ ആശുപത്രി അധികാരികള്‍ പറഞ്ഞു. ഇരുവാഹനങ്ങളും കരിമണല്‍ പോലീസ്‌ സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുക യണ്‌. ഈ ഭാഗങ്ങളില്‍ കാട്ടാനകളുടെ ശല്യം രാത്രിയിലും പകലും സ്‌ഥിരം ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 13 Jan 2026 09.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW