-->
പാമ്പാക്കുട: പാമ്പാക്കുട പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ നടന്ന ഉപതെഞ്ഞെടുപ്പില്‍ 81.74 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1183 വോട്ടര്‍മാരില്‍ 965 പേര് വോട്ട് ചെയ്യാനെത്തി.
രാവിലെ മുതല്‍ തന്നെ പോളിംഗ് ബൂത്തിന് മുമ്പില്‍ തിരക്ക് അനുഭവപെട്ടു. ശക്‌തമായ മത്സരം നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.ബി.രാജീവ് (എല്‍ഡിഎഫ്), ടി.പി. ജോസ് (യുഡിഎഫ്), ടി.ആര്‍.ശ്രീകാന്ത് (എന്‍ഡിഎ), കെ.എ.പൗലോസ് (ഐക്യമുന്നണി) എന്നിവരാണ് ജനവിധി തേടിയത്.
വെട്ടെണ്ണല് ഇന്ന് 10 ന് ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രത്തില്‍ നടക്കും. യുഡിഎഫ് സ്‌ഥാനാര്‍ഥിയായിരുന്ന സി.എസ്.ബാബു തെരഞ്ഞെടുപ്പ് ദിനം പുലര്‍ച്ചെ കുഴഞ്ഞുവീണു മരിച്ചതിനേതുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
15 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 9 വാര്‍ഡുകളില്‍ വിജയിച്ച് യുഡിഎഫ് അധികാരത്തിലെത്തിയിട്ടുണ്ട്. അതിനാല്‍ ഈ വാര്‍ഡിലെ ഫലം ഭരണത്തെ ബാധിക്കില്ല.