Thursday, March 12, 2026 Last Updated 57 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.43 AM

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ്‌ ഉത്സവം ഇന്ന്‌ സമാപിക്കും

uploads/news/2026/01/820468/3.jpg

കാലടി: ഭക്‌തജനലക്ഷങ്ങര്‍ക്ക്‌ ദര്‍ശനസായൂജ്യമേകിയ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ്‌ ഉത്സവം ഇന്ന്‌ സമാപിക്കും. ഈ നടതുറപ്പു മഹോത്സവത്തില്‍ ശ്രീപാര്‍വ്വതീദേവിയെ കണ്ടു തൊഴുകാനുള്ള അവസാന അവസരമായതിനാല്‍ ഭക്‌തര്‍ക്ക്‌ ഇന്നേദിവസം ഏറെ പ്രാധാന്യമേറിയതാണ്‌.
നട അടയ്‌ക്കല്‍ ചടങ്ങുകള്‍ കാണാനും ഭക്‌തര്‍ എത്താറുണ്ട്‌. നട തുറപ്പു ചടങ്ങുകള്‍ പോലെ പരമ്പരാഗത ആചാരനങ്ങളോടെയാണ്‌ നട അടത്‌ക്കുന്നതും. വൈകിട്ട്‌ 7.30 ഓടെ ദര്‍ശനം പൂര്‍ത്തിയാക്കി ഭക്‌തരെ നാലമ്പലത്തില്‍ നിന്ന്‌ ഒഴിപ്പിച്ചശേഷമാണ്‌ ചടങ്ങുകള്‍ ആരംഭിക്കുക. അത്താഴപുജയ്‌ക്കുള്ള നേദ്യം തയാറായ ശേഷം പാട്ടുപുരയില്‍ ബ്രാഹ്‌മണിപാട്ട്‌ പൂര്‍ത്തിയാക്കി ദേവിയെ ശ്രീകോവിലിലേക്ക്‌ ആനയിക്കും. ക്ഷേത്ര ഊരായ്‌മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്‍മണി മനകളിലെ പ്രതിനിധികളും സമുദായം തിരുമേനിയും ക്ഷേത്ര ട്രസ്‌റ്റ് ഭാരവാഹികളും ബ്രാഹ്‌മണിഅമ്മയും നടയ്‌ക്കല്‍ സന്നിഹിതരാകും. തുടര്‍ന്ന്‌ ബ്രാഹ്‌മണി അമ്മ മനയ്‌ക്കല്‍ മൂന്നേടത്തു നിന്നും തൃക്കണ്‍ പാര്‍ക്കാന്‍ എത്തിയിട്ടുണ്ടോ എന്നു സമുദായം തിരുമേനിയോടു മൂന്നുവട്ടം വിളിച്ചു ചോദിക്കും.
എത്തിയിട്ടുണ്ട്‌ എന്നു സമുദായം തിരുമേനി മറുപടി പറയും. തുടര്‍ന്ന്‌ നട അടച്ചോട്ടേ എന്ന്‌ മൂന്നുവട്ടം അനുവാദം ചോദിക്കും. ആവാം എന്നു സമുദായം തിരുമേറി മറുപടി പറയും.
പിന്നാലെ നടഅടച്ചാലും എന്നു ബ്രഹ്‌മണിഅമ്മ വിളിച്ചറിയിക്കുന്നതോടെ മേല്‍ശാന്തി നട അടയ്‌ക്കും. തുടര്‍ന്ന്‌ മഹാദേവന്റെ അത്താഴപൂജ. 2026 ഡിസംബര്‍ 24 മുതല്‍ 2027 ജനുവരി 4 വരെയാണ്‌ അടുത്ത നടതുറപ്പ്‌ മഹോത്സവം. നടതുറപ്പ്‌ ഉത്സവത്തിന്റെ ഇന്നലെ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍, നടന്‍ ദിലീപ്‌, ദേവന്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി.

Ads by Google
Advertisement
Tuesday 13 Jan 2026 09.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW