Friday, March 13, 2026 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.42 AM

ചന്തിരൂരില്‍ ലോറി ഇടിച്ച്‌ വൈദ്യുതിപോസ്‌റ്റ് ഒടിഞ്ഞുവീണു

uploads/news/2026/01/820466/1.jpg

അരൂര്‍: ചന്തിരൂരില്‍ ലോറി ഇടിച്ച്‌ വൈദ്യുതി പോസ്‌റ്റ് ഒടിഞ്ഞുവീണു. ചന്തിരൂര്‍ പഴയ പാലത്തിന്‌ സമീപമുള്ള ശാന്തിഗിരി ആശ്രമം റോഡിരികില്‍ നിന്നിരുന്ന ഇലക്‌ട്രിക്കല്‍ പോസ്‌റ്റാണ്‌ ലോറി ഇടിച്ച്‌ തകര്‍ന്നത്‌. വൈദ്യുതി കേബിള്‍ കടന്നുപോകുന്ന പോസ്‌റ്റ് ആയതിനാല്‍ വലിയ അപകടം ഒഴിവായി. ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം. തെങ്കാശിയില്‍ നിന്ന്‌ ഉപ്പുമായി ചന്തിരൂരുള്ള വളനിര്‍മ്മാണ കമ്പിനിയി ലേക്ക്‌ എത്തിയതാണ്‌ ലോറി. ഇടുങ്ങിയ ശാന്തിഗിരി ആശ്രമം റോഡിന്റ തുടക്ക ഭാഗത്ത്‌ നിന്നിരുന്ന കെ. എസ്‌. ഇ. ബി പോസ്‌റ്റില്‍ ആണ്‌ ഇടിച്ചത്‌. പഴയ എന്‍.എച്ച്‌ റോഡിലൂവന്ന ലോറി പെട്ടെന്ന്‌ തിരിച്ചപ്പോഴാണ്‌ ഇടതുഭാഗം ഇടിച്ചത്‌. ക്ലീനറുടെ അശ്രദ്ധയാണ്‌ അപകട കാരണമായത്‌. അപകടം നടന്ന്‌ ഉടനെ ഫോണ്‍ ഓഫാക്കി ക്ലീനര്‍ കടന്നുകളഞ്ഞു. സമീപത്ത്‌ തട്ടുകട പ്രവര്‍ത്തിക്കുന്നുണ്ട്‌. അതില്‍ തട്ടാതെയാണ്‌ ലോറി പോസ്‌റ്റില്‍ ഇടിച്ചു കയറിയത്‌.
ദേശീയപാത 66 ല്‍ ഉയരപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ ചന്തിരൂര്‍ സെന്റ്‌ മേരീസ്‌ പള്ളി മുതല്‍ കാഞ്ഞിരത്തിങ്കല്‍ ക്ഷേത്രംവരെ ഒറ്റവരി ഗതാഗതമാണ്‌ അനുവദിച്ചിട്ടുള്ളത്‌. അതിനാല്‍ ഈ റോഡില്‍ നല്ല തിരക്ക്‌ അനുഭവപ്പെടാറുണ്ട്‌. അപകടത്തെ തുടര്‍ന്ന്‌ ശാന്തിഗിരി ആശ്രമം റോഡില്‍ ഗതാഗത തടസം ഉണ്ടായി.

Ads by Google
Advertisement
Tuesday 13 Jan 2026 09.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW