-->
മാന്നാര്‍: ജില്ലയിലെ ത്രിതല പഞ്ചായത്തുകളില്‍ വ്യാപകമായ വോട്ടുകച്ചവടമാണ് വിവിധ സ്‌റ്റാന്‍ഡിങ് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നടത്തിയിരി ക്കുന്നതെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.ബാബു പ്രസാദ്. മാന്നാറില്‍ നടന്ന സി.പി.എം - ബി.ജെ.പി. വോട്ട് കച്ചവടത്തിനെതിരെ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുകളില്‍ സി.പി.എം നോമിനേഷന്‍ നല്‍കാത്തത് പോലും ബി.ജെ.പിയെ സഹായിക്കാനായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് പാര്‍ട്ടി സെക്രട്ടറിക്ക് രാജി നല്‍കി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് തോമസ് ചാക്കോ അധ്യക്ഷത വഹിച്ചു. ബിപിന്‍ മാമന്‍, സുജിത്ത് ശ്രീരംഗം, ചാക്കോ കൈയ്യത്ര, ഷാജി കുരട്ടിക്കാട്, അജിത്ത് പഴവൂര്‍, ഷബീര്‍ അബ്ബാസ്, ടി.കെ ഷാജഹാന്‍, വത്സലാ ബാലകൃഷ്‌ണന്‍, ചിത്ര.എം നായര്‍, ടി.എസ് ഷഫീഖ്, അനില്‍ മാന്തറ, മധു പുഴയോരം, ബാലസുന്ദര പണിക്കര്‍, സതീഷ് ശാന്തി നിവാസ്, സജി മെഹബൂബ്, രാധാമണി ശശീന്ദ്രന്‍, എ.കെ മിര്‍സാദ്, ഷൈന നവാസ്, ഹസീന സലാം തുടങ്ങിയവര്‍ പങ്കെടുത്തു.