Friday, March 13, 2026 Last Updated 29 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.42 AM

ജില്ലയിലെ മുഴുവന്‍ പത്താംക്ലാസ്‌ വിദ്യാര്‍ഥികള്‍ക്കും റോബോട്ടിക്‌സ് പരിശീലനവുമായി കൈറ്റ്‌സ്

ആലപ്പുഴ: ജില്ലയിലെ പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കേരള ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്‍ഡ്‌ ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്‌) ജനുവരി 15 നകം റോബോട്ടിക്‌സ് പരിശീലനം നല്‍കും.
പത്താം ക്ലാസിലെ പുതുക്കിയ ഐ.ടി പാഠപുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയ റോബോട്ടിക്‌സ് പാഠഭാഗങ്ങള്‍ പ്രായോഗിക മായി പഠിക്കാനും ഈ വര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി പരീക്ഷയ്‌ക്ക് തയാറെടു ക്കാനും കുട്ടികള്‍ക്ക്‌ അധിക പിന്തുണ എന്ന നിലയിലാണ്‌ ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബുകളുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നത്‌.
രണ്ട്‌ സെഷനുകളിലായാണ്‌ പരിശീലനം ക്രമീകരിച്ചിരിക്കുന്നത്‌. ആദ്യ സെഷനില്‍ റോബോട്ടിക്‌സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക്‌ സിസ്‌റ്റത്തിന്റെ അടിസ്‌ഥാന ഘടകങ്ങളായ ഇന്‍പുട്ട്‌ (സെന്‍സറുകള്‍), പ്രോസസര്‍ (മൈക്രോ കണ്‍ട്രോളറുകള്‍), ഔട്ട്‌പുട്ട്‌ (ആക്‌ചുവേറ്ററുകള്‍) എന്നിവയെക്കുറിച്ച്‌ കുട്ടികള്‍ക്ക്‌ അവബോധം നല്‍കും.
തുടര്‍ന്ന്‌ കൈറ്റ്‌ സ്‌കൂളുകള്‍ക്കായി നല്‍കിയ റോബോട്ടിക്‌ കിറ്റിലെ പ്രധാന ഘടകങ്ങളായ ആര്‍ഡ്വിനോ ബോര്‍ഡ്‌, ബ്രെഡ്‌ബോര്‍ഡ്‌, എല്‍.ഇ.ഡി തുടങ്ങിയവയെ കുട്ടികള്‍ക്ക്‌ പരിചയപ്പെടുത്തും. രണ്ടാമത്തെ സെഷന്‍ പൂര്‍ണമായും പ്രായോഗിക പരിശീലനത്തിനുള്ളതാണ്‌. പിക്‌റ്റോബ്ലോക്‌സ് എന്ന സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചുള്ള ബ്ലോക്ക്‌ കോഡിങ്ങിലൂടെ എല്‍.ഇ.ഡി ബ്‌ളിങ്ക്‌ ചെയ്യിക്കുക, ബസര്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ നേരിട്ട്‌ ചെയ്‌തു പഠിക്കും.
പരിശീലനത്തിന്റെ അവസാന ഘട്ടത്തില്‍ ഐ.ആര്‍ സെന്‍സറുകളും സെര്‍വോ മോട്ടോറും ഉപയോഗിച്ച്‌ ഒട്ടോമാറ്റിക്‌ സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ എന്ന റോബോട്ടിക്‌ ഉപകരണം വിദ്യാര്‍ഥികള്‍ സ്വയം നിര്‍മ്മിക്കും. ഓരോ സ്‌കൂളിലും ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളുടെയും മെന്റര്‍മാരുടെയും നേതൃത്വത്തിലാണ്‌ പരിശീലനം.
നാലോ അഞ്ചോ കുട്ടികള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക്‌ ഒരു റോബോട്ടിക്‌ കിറ്റ്‌ എന്ന അനുപാതത്തിലാണ്‌ പരിശീലനം വിഭാവനം ചെയ്‌തിരിക്കുന്നത്‌. ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ ഇല്ലാത്ത വിദ്യാലയങ്ങള്‍ക്ക്‌ തൊട്ടടുത്ത യൂണിറ്റുകളുടെ സഹായത്തോടെ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും കൈറ്റ്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
ഭാവിയിലെ തൊഴില്‍ സാധ്യതകളും സാങ്കേതിക വിദ്യയുടെ പ്രാധാന്യവും കണക്കിലെടുത്ത്‌ പത്താം ക്ലാസിലെ എല്ലാ കുട്ടികളെയും ഹൈടെക്‌ ലാബുകള്‍ വഴി നൂതന സാങ്കേതിക വിദ്യയില്‍ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ്‌ പദ്ധതികൊണ്ട്‌ കൈറ്റ്‌ ലക്ഷ്യമിടുന്നതെന്ന്‌ കൈറ്റ്‌ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.ന്ഥ

Ads by Google
Advertisement
Tuesday 13 Jan 2026 09.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW