Friday, March 13, 2026 Last Updated 28 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.42 AM

കയര്‍വ്യവസായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കണം: സി.പി.ഐ.

ആലപ്പുഴ: കയര്‍ വ്യവസായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി കള്‍ സ്വീകരിക്കണമെന്നും സാമ്പത്തിക സഹായം അനുവദിക്കണമെന്നും സി.പി.ഐ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. എല്‍.ഡി.എഫ്‌. സംസ്‌ഥാന ജാഥ വിജയിപ്പി ക്കാനും യോഗം തീരുമാനിച്ചു. ലേബര്‍ കോഡുകള്‍ക്കെതിരെ ഫെബ്രുവരി 12 ന്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകള്‍ ആഹ്വാനം ചെയ്‌തിരിക്കുന്ന പണിമുടക്ക്‌ വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ഥിച്ചു. എ.ശോഭ അധ്യക്ഷയായിരുന്നു. ജില്ലാ സെക്രട്ടറി എസ്‌.സോളമന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ദേശീയ സെക്രട്ടേറിയറ്റ്‌ അംഗം കെ.പ്രകാശ്‌ ബാബു, മന്ത്രി പി.പ്രസാദ്‌, സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ അംഗം കെ.കെ അഷറഫ്‌, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ ടി.ജെ. ആഞ്ചലോസ്‌, ടി.ടി ജിസ്‌മോന്‍, ജില്ലാ അസി. സെക്രട്ടറിമാരായ പി.വി സത്യനേശന്‍, സി.എ. അരുണ്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 13 Jan 2026 09.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW