Thursday, March 12, 2026 Last Updated 38 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.42 AM

യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പം

ആലപ്പുഴ: യു.ഡി.എഫ്‌. ഭരണത്തിലേറിയെങ്കിലും ആലപ്പുഴ നഗരസഭയില്‍ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി അധ്യക്ഷരുടെ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും തുല്യനില.
ആകെയുള്ള ആറ്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റികളില്‍ മൂന്നുവീതം യു.ഡി.എഫും എല്‍.ഡി.എഫും സ്വന്തമാക്കി. എസ്‌.ഡി.പി.ഐ പിന്തുണയിലാണ്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ നേട്ടമുണ്ടാക്കാനായത്‌. ആരോഗ്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാനായി യു.ഡി.എഫിലെ മുസ്ലിംലീഗ്‌ അംഗം എ.എം നൗഫല്‍ തെരഞ്ഞെടുക്കപ്പെട്ടു. അമ്പലപ്പുഴ നിയോജക മണ്ഡലം മുസ്ലിംലീഗ്‌ പ്രസിഡന്റായ നൗഫല്‍ ആലപ്പുഴ നഗരസഭയിലേക്ക്‌ സിവില്‍ സ്‌റ്റേഷന്‍ വാര്‍ഡില്‍ നിന്നും രണ്ടാം തവണയാണ്‌ തെരഞ്ഞെടുക്കപ്പെടുന്നത്‌. പൊതുമരാമത്ത്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പഴ്‌സണായി കോണ്‍ഗ്രസിലെ സി. ജ്യോതിമോള്‍ തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭയുടെ മുന്‍ വൈസ്‌ ചെയര്‍പേഴ്‌സണാണ്‌ തിരുവമ്പാടി വാര്‍ഡില്‍ നിന്നുള്ള ജ്യോതിമോള്‍. ഇരുവരും എതിരില്ലാതെയാണ്‌ വിജയിച്ചത്‌.
വികസന സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണായി ഇരവുകാട്‌ വാര്‍ഡില്‍ നിന്നുള്ള സി.പി.എം അംഗം എല്‍. മായ രാജേന്ദ്രനും ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണായി കുതിരപ്പന്തി വാര്‍ഡില്‍ നിന്നുള്ള സി.പി.ഐയിലെ രശ്‌മി കെ. തങ്കപ്പനും തെരഞ്ഞെടുക്കപ്പെട്ടു.
വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാനായി എല്‍.ഡി.എഫ്‌ പിന്തുണയോടെ മത്സരിച്ച പി.ഡി.പിയിലെ എസ്‌. ഫൈസല്‍ നറുക്കെടുപ്പിലൂടെ വിജയിച്ചു. ഫൈസലിനും കോണ്‍ഗ്രസിലെ അഡ്വ. ആര്‍.ആര്‍ ജോഷി രാജിനും നാല്‌ വീതം വോട്ടുകള്‍ വന്നതോടെ നറുക്കെടുപ്പ്‌ വേണ്ടിവരികയായിരുന്നു. ധനകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി അധ്യക്ഷന്‍ വൈസ്‌ ചെയര്‍മാന്‍ ജോസ്‌ ചെല്ലപ്പനാണ്‌.

Ads by Google
Advertisement
Tuesday 13 Jan 2026 09.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW