Wednesday, March 11, 2026 Last Updated 30 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 04.42 AM

ലഹരി വിരുദ്ധ സെമിനാര്‍ നടത്തി

uploads/news/2026/01/820446/3.jpg

പുല്‍പ്പള്ളി: സി.കെ രാഘവന്‍ മെമ്മോറിയല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടീച്ചര്‍ എഡ്യൂക്കേഷനില്‍ ബത്തേരി താലൂക്ക്‌ ലീഗല്‍ സര്‍വീസസ്‌ കമ്മിറ്റിയുടെയും വയനാട്‌ വിമുക്‌തി മിഷന്റെയും നേതൃത്വത്തില്‍ അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഹരി വിരുദ്ധ സെമിനാര്‍ നടത്തി. ലഹരിയുടെ ഉപയോഗം സമൂഹത്തില്‍ സൃഷ്‌ടിക്കുന്ന ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരിക്കെതിരെ അധ്യാപക സമൂഹം ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതകളെ കുറിച്ചും നിയമവശങ്ങളെക്കുറിച്ചും സിവില്‍ എക്‌സൈസ്‌ ഓഫീസറും, വിമുക്‌തി മിഷന്‍ വയനാട്‌ ജില്ല കോര്‍ഡിനേറ്ററുമായ നിക്കോളാസ്‌ ജോസ്‌ക്ല ാസ്‌ എടുത്തു. ഐ.ടി.ഇ പ്രിന്‍സിപ്പാള്‍ ഷൈന്‍ പി. ദേവസ്യ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. കോളേജ്‌ ചെയര്‍മാന്‍ ആദര്‍ശ്‌ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അധ്യാപകരായ ഗിരീഷ്‌ ടി.ടി, കുക്കു ജോയി, സീജ പി.എം, ബിന്യ ലീഗല്‍ സര്‍വീസസ്‌ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഷിബി എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Tuesday 13 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW