Wednesday, March 11, 2026 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 04.42 AM

വാളാട്‌ എക്‌സൈസ്‌ മിന്നല്‍ പരിശോധന

uploads/news/2026/01/820445/2.jpg

മാനന്തവാടി: വാളാട്‌ ടൗണിലും പരിസരപ്രദേശങ്ങളിലും എക്‌സൈസിന്റെ മിന്നല്‍ പരിശോധന. എക്‌സൈസ്‌ ഇന്റലിജന്‍സ്‌ ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.
അനധികൃത മദ്യ വില്‍പനയും ചാരായ നിര്‍മാണവും വില്‍പനയും വ്യാപകമായ വാളാട്‌ ടൗണ്‍, കാട്ടിമൂല എടത്തന എന്നീ സ്‌ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എക്‌സൈസ്‌ ഇന്റലിജന്‍സ്‌ വിഭാഗം പ്രദേശങ്ങളിലെ ഹോട്ട്‌ സ്‌പോട്‌സ് കണ്ടെത്തിയ സ്‌ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
മൂന്ന്‌ നാല്‌ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. എക്‌സൈസ്‌ ഇന്റലിജന്‍സ്‌ സംഘത്തെ കൂടാതെ എക്‌സൈസ്‌ റേഞ്ച്‌ പാര്‍ട്ടിയും പരിശോധനയില്‍ പങ്കെടുത്തു. പരിശോധനയില്‍ 6 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം കണ്ടെടുത്തു. അബ്‌കാരി കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. വരും ദിവസങ്ങളില്‍ ജില്ലയിലെ കൂടുതല്‍ ഇടങ്ങളില്‍ പരിശോധനകള്‍ ഉണ്ടാകുമെന്ന്‌ എക്‌സൈസ്‌ എക്‌സൈസ്‌ അധികൃതര്‍ അറിയിച്ചു. പരിശോധനയില്‍ ഇന്റലിജന്‍സ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടറെ കൂടാതെ എ ഇ ഐമാരായ സുരേഷ്‌ വെങ്ങാലിക്കുന്നേല്‍, സി.വി ഹരിദാസ്‌, പ്രിവന്റിവ്‌ ഓഫിസര്‍മാരായ , കൃഷ്‌ണന്‍കുട്ടി പി, ചന്തു . പി.കെ ,അനീഷ്‌ എ.എസ്‌, വിനോദ്‌ പി.ആര്‍, സിവില്‍ എക്‌സൈസ്‌ ഓഫിസര്‍മാരായ ചന്ദ്രന്‍ പി. കെ, രാജേഷ്‌ എം.ജി വനിത സിവില്‍ എക്‌സൈസ്‌ ഓഫിസര്‍ അഞ്‌ജു ലക്ഷ്‌മി, സിവില്‍ എക്‌സൈസ്‌ ഓഫിസര്‍ ഡ്രൈവര്‍ പ്രസാദ്‌. കെ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. മദ്യം, മയക്ക്‌ മരുന്ന്‌, നിരോധിത പുകയില ഉല്‍പന്നങ്ങളുടെ നിര്‍മാണം, കടത്ത്‌, വിപണനം സംബന്ധിച്ച വിവരം പൊതുജനങ്ങള്‍ക്ക്‌ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ വിളിച്ച്‌ അറിയിക്കാവുന്നതാണ്‌. വയനാട്‌ എക്‌സൈസ്‌ ഇന്റലിജന്‍സ്‌ ഓഫീസ്‌: 04936 247260, എക്‌സൈസ്‌ കണ്‍ട്രോള്‍ റൂം 04936 288 215 മാനന്തവാടി 9400069667 ബത്തേരി 94000 69665 കല്‍പ്പറ്റ 9400069663, എക്‌സൈസ്‌ എന്‍ഫോഴ്‌സ്മെന്റ്‌ ആന്റി നര്‍കോട്ടിക്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌, വയനാട്‌ 9400069666

Ads by Google
Advertisement
Tuesday 13 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW