-->
പുല്‍പള്ളി: മഴ ഭീഷണിയില്‍ ദുരിതത്തിലായിരിക്കുകയാണ് ഒരുകൂട്ടം കര്‍ഷകര്‍. പാടത്ത് കൊയ്‌തിട്ട നെല്ല് മഴയില്‍ കുതിരുമോയെന്ന ആശങ്കയാണ് നെല്‍ കര്‍ഷകര്‍ക്ക്.
യന്ത്രങ്ങളുപയോഗിച്ച് കൊയ്‌ത്തു നടത്തിയവര്‍ നെല്ല് സുരക്ഷിതസ്‌ഥാനങ്ങളിലേക്കു മാറ്റിയെങ്കിലും വൈക്കോല്‍ പാടത്ത് കിടക്കുന്നു. കഴിഞ്ഞ ദിവസം പലപ്രാവശ്യമായി മഴ പെയ്‌തിരുന്നു. വെയിലൊട്ടും തെളിയാത്തതിനാല്‍ ഒട്ടും ഉണങ്ങാനായില്ല. വെള്ളം കെട്ടിനിന്ന പാടത്ത് കൊയ്‌ത്ത് വൈകി. യന്ത്രങ്ങള്‍ പാടത്ത് താഴ്‌ന്നുപോകുന്നതായിരുന്നു പ്രശ്‌നം.
ഇനി ശക്‌തമായ മഴ പെയ്‌താല്‍ കൊയ്യാനുള്ള നെല്ലും വെള്ളത്തിലാകുമോയെന്ന ആശങ്കയും കര്‍ഷകരെ അങ്കലാപിലാക്കുന്നു. കാപ്പികര്‍ഷകരുടെ സ്‌ഥിതിയും ഇതുതന്നെയാണ്. തണുപ്പേറുകയും വെയില്‍ കുറയുകയും ചെയ്‌തതോടെ 10 ദിവസം കഴിഞ്ഞാലും കാപ്പി ഉണങ്ങുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
മഴ പെയ്‌തതിനാല്‍ വീടുകളുടെ ടെറസുകളിലും കളത്തിലും ഉണങ്ങാനിട്ട കാപ്പിയെല്ലാം ചാക്കില്‍കെട്ടി മാറ്റിവച്ചു. കാപ്പി വിളവെടുപ്പു മുടങ്ങിയതിനു പുറമേ പറിച്ച കാപ്പി ഉണങ്ങാനാവുന്നില്ലെന്ന പ്രശ്‌നവും ആശങ്കയുണ്ടാക്കുന്നു. തണുപ്പേറുകയും വെയില്‍ കുറയുകയും ചെയ്‌തതോടെ 10 ദിവസം കഴിഞ്ഞാലും കാപ്പി ഉണങ്ങുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു. മഴ പെയ്‌തതിനാല്‍ വീടുകളുടെ ടെറസുകളിലും കളത്തിലും ഉണങ്ങാനിട്ട കാപ്പിയെല്ലാം ചാക്കില്‍ കെട്ടി മാറ്റിവച്ചു. ഈ കാപ്പി ഉണങ്ങിയെടുക്കുന്നതും തോട്ടത്തില്‍ അവശേഷിക്കുന്ന പറിച്ചെടുക്കലും പ്രയാസത്തിലായി. വിളവെടുപ്പു സമയത്തെ ഇത്തരം വെല്ലുവിളികള്‍ കര്‍ഷകരെ വല്ലാതെ ദുരിതത്തിലാക്കുന്നു. വിപണിയിലെത്തുന്ന കാപ്പിക്ക് ഉണക്കു കുറവെന്നാണ് കോഫി ബോര്‍ഡിന്റെ കണ്ടെത്തല്‍. വരും ദിവസങ്ങളില്‍ മഴ ശക്‌തമായാല്‍ വിളവെടുപ്പുകാലം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന ആശങ്കയും കര്‍ഷകര്‍ക്ക് ഉണ്ട്. അടയ്‌ക്ക, കുരുമുളക് തുടങ്ങിയ വിളകള്‍ കൊഴിഞ്ഞുപോവുകയും ചെയ്യും.
തൊഴിലാളി ക്ഷാമം മൂലം പലയിടത്തും കാപ്പി വിളവെടുപ്പ് മെല്ലെയാണ് നടക്കുന്നത്. ഇതിനിടയിലാണു മഴയെത്തിയത്. ഹെക്‌ടര്‍ കണക്കിനു കാപ്പിത്തോട്ടമുള്ളവര്‍ കുരു വലിയ ഗ്രൗണ്ടില്‍ നിരത്തിയാണ് ഉണക്കിയെടുക്കുന്നത്. മഴ പെയ്‌താല്‍ കാപ്പിക്കുരു നനയുകയും കേടാവുകയും ചെയ്യും. മുടിക്കെട്ടിയ അന്തരീക്ഷമായതിനാല്‍ കൃത്യസമയത്ത് കാപ്പിക്കുരു ഉണക്കിയെടുക്കാനാകുന്നില്ല. ജില്ലയില്‍ 67560 ഹെക്‌ടറില്‍ 60,000 കര്‍ഷകരാണു കാപ്പിക്കൃഷി ചെയ്യുന്നത് ഉയര്‍ന്ന വില ലഭിക്കുമ്പോഴാണ് അപ്രതീക്ഷിത മഴയെത്തിയത്. വന്യമൃഗശല്യവും തൊഴിലാളി ക്ഷാമവുമുണ്ടാക്കിയ പ്രതിസന്ധിക്കിടെ അപ്രതീക്ഷിത മഴയുമെത്തിയതോടെ കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.