-->
തേഞ്ഞിപ്പലം: ആധുനിക കാലത്തെ ലൈബ്രറി നടത്തിപ്പിന് അനിവാര്യമായ സ്വതന്ത്ര വിവര സാങ്കേതിക സോഫ്‌റ്റ് വെയറുകളില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി കാലിക്കറ് സര്‍വ്വകലാശാല ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവകുപ്പ് നടത്തുന്ന ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ലൈബ്രറി ടെക്‌നോജി പരിശീലന ശില്‌പശാല സര്‍വ്വ കലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു.
ലൈബ്രറി സംവിധാനങ്ങളില്‍ കാലാസുനൃതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ ഇത്തരം ശില്‌പശാലകളുടെപ്രാധാന്യത്തെ അദ്ദേഹം ചൂണ്ടിക്കാണിച്ചു. പഠന വകുപ്പ് മേധാവിയും സിന്‍ഡിക്കേറ്റ് അംഗവുമായ പ്ര?ഫ. കെ. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. 19 വരെ നീണ്ടു നില്‍ക്കുന്ന ശില്‌പശാലയില്‍ ലൈബ്രറി സ്വതന്ത്ര സോഫ്‌റ്റ് വെയറുകളായ കോഹ, ഡി-സ്‌പേസ്, ഗ്രീന്‍സേ്‌റ്റാണ്‍, സോട്ടെറോ, എസ്.പി.എസ്.എസ്. എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. ഡോ. ടി. മുഹമ്മദ് നിഷാദ്, ഡോ. എം. പ്രശാന്ത്, എ. മോഹനന്‍, ജംഷീര്‍, ശ്രീലത, മനു ക്ലാസ്സുകള്‍ നയിക്കും. ഫാറൂഖ് കോളജ് കോമേഴ്‌സ് വിഭാഗം പ്ര?ഫ. ഡോ. ടി. മുഹമ്മദ് നിഷാദ്, കാലിക്കറ്റ് സര്‍വകലാശാല ഇന്‍ഫര്‍മേഷന്‍ സയന്റിസ്‌റ്റ് എ. മോഹനന്‍ പ്രസംഗിച്ചു. അസിസ്‌റ്റന്റ് പ്ര?ഫ. ഡോ. സി. ശ്യാമിലി സാഗതവും ഗവേഷക വിദ്യാര്‍ത്ഥിനി സുനിഷ നന്ദിയും പറഞ്ഞു.