-->
താനൂര്‍: താനൂരിന്റെ സാമൂഹ്യ വാണിജ്യ രാഷ്ര്‌ടീയ രംഗത്ത് അര നൂറ്റാണ്ടു കാലം സജീവമായി നിലകൊണ്ട കെ. വാസുദേവന്‍ നായരെ അദ്ദേഹത്തിന്റെ മൂന്നാം ചരമ വാര്‍ഷികത്തില്‍ താനൂര്‍ ബ്ലോക്ക് എന്‍.സി.പി(എസ്) കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്‌മരിച്ചു. അനുസ്‌മരണ സമ്മേളനത്തില്‍ വിവിധ രാഷ്ര്‌ടീയ നേതാക്കള്‍ പങ്കെടുത്തു.
യോഗം താനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഒ.കെ. ബേബി ശങ്കര്‍ ഉദ്‌ഘാടനം ചെയ്‌തു. മേപ്പുറത്തു ഹംസു അധ്യക്ഷനായി. കെ. ജനചന്ദ്രന്‍, എ.പി. സുബ്രമണ്യന്‍, പി. മധു, ടി.കെ. മരക്കാരുട്ടി, എന്‍.എന്‍. മുസ്‌തഫ, മുജീബ് താനൂര്‍, എ.കെ. സിറാജ്, പി. സുന്ദരന്‍, നെച്ചിയേങ്ങല്‍ ഷാഫി, ടി. എന്‍. ശിവശങ്കരന്‍, പി.പി. ബഷീര്‍, ഒ. സുരേഷ് ബാബു പ്രസംഗിച്ചു.