-->
മലപ്പുറം: കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ജില്ലാ കമ്മിറ്റി നടത്തിയ അമൃതകിരണം മെഡിക്കല്‍ ക്വിസ് ജില്ലാതല മത്സരങ്ങളില്‍ ആലത്തിയൂര്‍ കെ.എം.എച്ച്.എസ്.എസ്. സ്‌കൂളിലെ കെ. വൈഭവ്, കെ.വി. ഹരിനന്ദു ഒന്നാംസ്‌ഥാനം പങ്കിട്ടു. മഞ്ചേരി ജി.ബി.എച്ച്.എസ്. സ്‌കൂളിലെ പി.പി. ഫിന, പി. അനുനന്ദ് രണ്ടാ സ്‌ഥാനവും കാരക്കുന്ന് ജി.എച്ച്.എസ്. സ്‌കൂളിലെ ഫാത്തിമ സന, മിന്‍ഹാ മൂന്നാം സ്‌ഥാനവും നേടി. മലപ്പുറം ഗവ. കോളജില്‍ നടന്ന മത്സരങ്ങള്‍ പ്രസിഡന്റ് ഡോ. പി.എം. ജലാല്‍ ഉദ്‌ഘാടനം ചെയ്‌തു.
ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ ഡോ. ഷിബുകിഴക്കത്ര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ. കെ.എം. ജാനിഫ് സ്വാഗതം പറഞ്ഞു. മത്സരങ്ങള്‍ക്ക് ഡോ. ദീപക് വ്യാസ്, ഡോ. ഫുആദ്, ഡോ. സഹീര്‍, ഡോ. ദില്‍ഷാദ്, ഡോ. സൂരജ്, ഡോ. ചാച്ചി, ഡോ. ഷഫീദ് നേതൃത്വം നല്‍കി. ഓംകാര്‍ നാഥ്, ഡോ. ഡാലിയ ക്വിസ് മാസ്‌റ്റര്‍മാരായി. വിജയികളായവര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശംസാപത്രവും നല്‍കി.