Saturday, March 14, 2026 Last Updated 47 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 04.42 AM

തട്ടിന്‍പുറത്തെ പാട്ടിന്‌ പുതുമുഖവുമായി ഗായകസംഘം

uploads/news/2026/01/820440/1.jpg

തട്ടിന്‍പുറത്തെ പൊന്നാനിയുടെ സംഗീതപാരമ്പര്യത്തിന്‌ പുതുമുഖം നല്‍കി ഗായകസംഘം. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി പൊന്നാനി അങ്ങാടിയിലെ തട്ടിന്‍പുറങ്ങളില്‍ പാട്ടിന്റെ പുതുവഴി തീര്‍ത്ത ബീറ്റ്‌റൂട്ടാണ്‌ നാടുകാണാനെത്തുവര്‍ക്കായി മെഹ്‌ഫിലിന്റെ ആസ്വാദന ഇടം ഒരുക്കിയിരിക്കുന്നത്‌. പൊന്നാനി വണ്ടിപ്പേട്ടയിലെ കെട്ടിടത്തിനു മുകളിലെ തട്ടിന്‍പുറത്താണ്‌ ഇറ എന്ന പേരില്‍ മെഹ്‌ഫില്‍ ഇടം ക്രമീകരിച്ചിരിക്കുന്നത്‌. പരമ്പരാഗത സംഗീത ദര്‍ബാറിന്റെ മാതൃകയിലാണ്‌ ഇറ സജീകരിച്ചിട്ടുള്ളത്‌. പുറം നാടുകളില്‍ നിന്ന്‌ പൊന്നാനി കാണാനെത്തുവര്‍ക്കു മുന്നില്‍ ഗസലിന്റെയും ഖവാലിയുടേയും ആസ്വാദന നിമിഷങ്ങള്‍ സാധ്യമാക്കുന്നതാണ്‌ പദ്ധതി.
പൊന്നാനിയുടെ സംഗീത പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരാണ്‌ ബീറ്റ്‌റൂട്ട്‌ ഗായകസംഘം. പൊന്നാനി അങ്ങാടിയില്‍ അര ഡസനോളം മ്യൂസിക്‌ ക്ലബ്ബുകള്‍ തട്ടിന്‍പുറങ്ങളില്‍ സജീവമായുണ്ട്‌. ഹിന്ദുസ്‌ഥാനി സംഗീതമാണ്‌ ഇവിടങ്ങളില്‍ പ്രധാനമായും ആലപിക്കാറുള്ളത്‌. സന്ധ്യമയങ്ങുന്ന നേരം മുതല്‍ പതിനൊന്ന്‌ മണിവരെ പാട്ട്‌ നീളും. പൊന്നാനിയിലേയും പരിസരത്തേയും ഗായകര്‍ മുടക്കമില്ലാതെ ഇവിടെയെത്തും. തീരദേശത്തു നിന്നുള്ള പാട്ടുകാരാണ്‌ ഏറെയും. പത്തേമാരി കാലത്ത്‌ കടല്‍ കടന്നെത്തിയ ഹിന്ദുസ്‌ഥാനി സംഗീതത്തിന്റെ തുടര്‍ച്ചക്കാരാണിവര്‍.പൊന്നാനിയുടെ സംഗീത പാരമ്പര്യത്തെ ഏറ്റെടുത്താണ്‌ ബീറ്റ്‌റൂട്ട്‌ മൂന്ന്‌ വര്‍ഷം മുന്‍പ്‌ തട്ടിന്‍പുറത്ത്‌ സജീവമായത്‌. ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ്‌ ഈ ഗായകസംഘം. ഷംനാദ്‌ ഇഖ്‌ബാലും ബാദുഷയുമാണ്‌ പ്രധാന പാട്ടുകാര്‍. ഷമീം ഹസനും ജിഷാറുമാണ്‌ മേല്‍നോട്ടക്കാര്‍. കൂടെ പൊന്നാനിയിലെ വാദ്യകലാകാരന്മാരും പാട്ടുകാരും.പൊന്നാനി കാണാനെത്തുന്നവര്‍ക്ക്‌ പ്രത്യേക മെഹ്‌ഫില്‍ ഇരുത്തത്തിന്‌ പുറമെ പൊന്നാനിക്കാരുടെ പാട്ടുകൂട്ടായ്‌മയും ഒരുക്കും. പുതിയ കാലത്തിനൊത്ത്‌ പൊന്നാനിയുടെ തട്ടിന്‍പുറ സംഗീതത്തെ എങ്ങനെ നവീകരിക്കാമെന്ന ആലോചനയില്‍ നിന്നാണ്‌ ഇറ എന്ന പേരില്‍ മെഹ്‌ഫില്‍ ഇടമൊരുങ്ങിയത്‌. പൊന്നാനിയുടെ പാട്ടിന്‌ പുറംലോകത്തേക്ക്‌ എത്തിക്കാനും പദ്ധതിയുണ്ട്‌.നവീകരിച്ച മെഹ്‌ഫില്‍ ഇടത്തിന്റെയും ഇറ ലോഗോയുടേയും ലോഞ്ചിംഗ്‌ പൊന്നാനി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.വി. സുധ നിര്‍വ്വഹിച്ചു. ജിഷാര്‍ അധ്യക്ഷനായി. ടി.കെ. അഷറഫ്‌, നജീബ്‌ കുറ്റിപ്പുറം, ജെസി സലീം പ്രസംഗിച്ചു.
കെ.വി. നദീര്‍
പൊന്നാനി

Ads by Google
Advertisement
Tuesday 13 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW