-->
തലശേരി: സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി എം.ജി റോഡില്‍ തലശേരി നഗരസഭവെച്ച് പിടിപ്പിച്ച ചെടികള്‍ പിഴുതെടുത്ത് സാമൂഹ്യ ദ്രോഹികള്‍ നഗരകാര്യാലയത്തിന്റെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ്‌ചെടികള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചിരുന്നു. നഗരസഭ വീണ്ടും പുനസ്‌ഥാപിച്ച് പഴയ രീതിയിലാക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് ചെടികള്‍ നശിപ്പിക്കുന്നത്.ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം. നഗര സഭ കാര്യാലയത്തിന് മുന്നിലെ റോഡരികില്‍ പ്ലാന്റ് ബോക്‌സില്‍ സ്‌ഥാപിച്ച 5 ഓളം ബോക്‌സിലെ ചെടികളാണ് പിഴുതെറിഞ്ഞ് നശിപ്പിച്ചത്. നേരത്തെ ചെടികള്‍ പിഴുതെറിയുകയും മാലിന്യം നഗരസഭ കാര്യാലയത്തിന് സമീപം നിക്ഷേപിക്കുകയും ചെയ്‌തിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുനതിനിടയിലാണ് വീണ്ടുംആവര്‍ത്തിച്ചത്.
തലശേരി നഗരസഭ സെക്രട്ടറി എന്‍. സുരേഷ് കുമാര്‍ ഇത് സംബന്ധിച്ച് തലശേരി പോലിസില്‍ പരാതി നല്‍കി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് 4.30 കോടി ചെലവഴിച്ച് നഗരസഭ കാര്യാലയം മുതല്‍ തലശേരി ജനറല്‍ ആശുപത്രി വരെനാലര കോടി രൂപ ചെലവഴിച്ച് റോഡ് കോണ്‍ക്രീറ്റ് ചെയ്ുയകയും ഓവു ചാല്‍ നിര്‍മ്മാണം നടത്തുകയും തെരുവ് വിളക്കുകളും റോഡിന്റെ ഇരുവശങളിലും പൂച്ചെടിള്‍ വെച്ച് പിടിപ്പിക്കുകയും റോഡരികില്‍ നല്ല ഇരിപ്പിടങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്‌തിട്ടുണ്ട്. 90 ലക്ഷം രൂപ സൗന്ദര്യ വല്‌ക്കരണത്തിനായി നഗരസഭ വേറെയും ചെലവഴിച്ചിട്ടുണ്ട്. സൗന്ദര്യ വല്‌ക്കരണം നടന്നതിന് ശേഷം മൂന്നാം തവണയാണ് പൂന്തോട്ടം നശിപ്പിക്കുന്നതെന്ന് തലശേരി നഗരസഭ ചെയര്‍മാന്‍ കാരായി രാജന്‍ പറഞ്ഞു. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദേഹം പറഞ്ഞു.