-->
തലശേരി: ഗവ. ബ്രണ്ണന്‍ കോളജ് റിട്ടയേഡ് ടീച്ചേഴ്‌സ് ഫോറത്തിന്റെ പന്ത്രണ്ടാം വാര്‍ഷക ആഘോഷത്തിന്റെ ഭാഗമായി, കോളജ് ഓഡിറ്റോറിയത്തില്‍ അധ്യാപകര്‍ ഒത്തുചേര്‍ന്നു. ധര്‍മ്മടം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്‌് ശ്രീമതി ബി. ഗീതമ്മ സംഗമം ഉദ്‌ഘാടനം ചെയ്‌തു. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്‌ജ് ഡോ. ജെ വാസന്തി ചടങ്ങില്‍ മുഖ്യാതിഥിയായി. ഫോറം പ്രസിഡന്റ് പ്ര?ഫ കെ. കുമാരന്‍ അധ്യക്ഷത വഹിച്ചു. 80 വയസു തികഞ്ഞ പ്ര?ഫ കെ.പി സദാനന്ദന്‍, പ്ര?ഫ എന്‍. സുഗതന്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഫോറം സെക്രട്ടറി മേജര്‍ പി ഗോവിന്ദന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ പ്ര?ഫ വി. രവീന്ദ്രന്‍ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.
മുന്‍കാല അധ്യാപകരെ പ്രതിനിധാനം ചെയ്‌തു കൊണ്ട് പ്ര?ഫസര്‍മാരായ വി.കെ ഗിരീന്ദ്രന്‍, എം. അശോകന്‍, എം. സുരേന്ദ്ര ബാബു, ഉസ്‌മാന്‍ തര്‍വായി, വി.സി ചന്ദ്രന്‍, കെ. രത്നാകരന്‍, പി.പി ബേബി തങ്കം, പി.വി മോഹന്‍ദാസ്, എ.ടി മോഹന്‍ രാജ്, കെ. മുരളീദാസ്, ഡോ. രാഘവന്‍ പയ്നാട്‌യ എന്നിവര്‍ തങ്ങളുടെ അനുഭവങ്ങളും മധുര സ്‌മരണകളും പങ്കു വെച്ചു.ഫോറം മെമ്പറായ പ്ര?ഫ ജി. ഗോപാലകൃഷ്‌ണന്‍ രചന നിര്‍വഹിച്ച് മകള്‍ ആരതി ആലപിച്ചു കേള്‍പ്പിച്ച പുതുവത്സര ഗീതം വ്യത്യസ്‌തമായ അനുഭവമായി. മേജര്‍ പി. ഗോവിന്ദന്‍ സ്വാഗതവും പ്ര?ഫ പി. സാവിത്രി നന്ദിയും പറഞ്ഞു. വിവിധ വിനോദ പരിപാടികളോടൊപ്പം പരസ്‌പരം സ്‌നേഹം പങ്കു വെച്ചു കൊണ്ട് ഉച്ച ഭക്ഷണത്തോടെ യോഗം അവസാനിച്ചു. അടുത്ത വര്‍ഷത്തെ ഭാരവാഹികളായി പ്ര?ഫ കെ. കുമാരന്‍ (പ്രസിഡന്റ്‌്), മേജര്‍ പി. ഗോവിന്ദന്‍ (സെക്രട്ടറി), പ്ര?ഫ വി രവീന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.