-->
തലശേരി: 1934 ജനുവരി 12ന് മഹാത്മാ ഗാന്ധി തലശേരിയില്‍ എത്തിയത് പ്രധാനമായും ഹരിജന്‍ സേവന പ്രചാരണത്തിനും സാമൂഹിക പരിഷ്‌കരണത്തിനുമായിരുന്നു. തൊട്ട് കൂട്ടായ്‌മ ഇല്ലാതാക്കുക, ഹരിജന്‍ സമൂഹത്തിന്റെ അവകാശങ്ങള്‍ ഉറപ്പാക്കുക, ജാതിവിവേചനം അവസാനിപ്പിക്കുക എന്നിവയായിരുന്നു സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യങ്ങള്‍. തലശേരി സന്ദര്‍ശിച്ച അവസരത്തില്‍ അന്നദ്ദേഹം താമസിച്ചത് തലശേരി തിരുവങ്ങാടുള്ള ഇടവലത്ത് തറവാട് ഭവനത്തിലായിരുന്നു. ഈ ചരിത്ര സംഭവത്തിന്റെ സ്‌മരണ പുതുക്കാന്‍ തലശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഇടവലത്ത് ഭവനത്തില്‍ ഇന്നലെരാവിലെ ഒത്തുചേര്‍ന്നു. അഡ്വ. സജീജോസഫ് എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു.
ബ്ലോക്ക് പ്രസിഡന്റ്‌് എം.പി. അരവിന്ദാക്ഷന്‍ അധ്യക്ഷനായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എന്‍. ജയരാജ്, ഡോ. ബാബു രവീന്ദ്രന്‍, കെ.പി.സി.സി അംഗം സജ്‌ജീവ് മാറോളി, ഡി.സി.സി സെക്രട്ടറി കെ.പി. സാജു, നിയോജക മണ്ഡലം യു.ഡി.എഫ്. കണ്‍വിനര്‍ അഡ്വ. സി.ജി. അരുണ്‍, നഗരസഭാംഗം എ. ഷര്‍മിള, മൈനോരിറ്റി കോണ്‍ഗ്രസ് സ്‌റ്റേറ്റ് സെക്രട്ടറി എം.പി. അസൈനാര്‍, ഐ.എന്‍.ടി.യു.സി സ്‌റ്റേറ്റ് സെക്രട്ടറി പി. ജനാര്‍ദ്ദനന്‍, മണ്ഡലം പ്രസിഡന്റ് കെ.രമേശന്‍, പി.വി. രാധാകൃഷ്‌ണന്‍ പങ്കജാക്ഷന്‍ എന്നിവര്‍ സംബന്ധിച്ചു. ഡോ. ബാബു രവീന്ദ്രനാണ് ഇവിടെ താമസിക്കുന്നത്.
ഇവിടെ നിന്നാണ് മാഹി, വടകര ഭാഗത്തേക്ക് ഗാന്ധിജി യാത്ര ചെയ്‌തത്. സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കൗമുദി ഗാന്ധിജിയുടെ ഹരിജന്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി തന്റെ ആഭരണങ്ങള്‍ സംഭാവനയായി സമര്‍പ്പിച്ച് ചരിത്രത്തില്‍ ഇടം നേടി.മസാമൂഹിക ഐക്യം, ജാതിമത സൗഹാര്‍ദ്ദം, ഖാദി പ്രചരണം, സ്വാതന്ത്ര്യ സമരത്തിന് ജനപിന്തുണ എന്നിവയെക്കുറിച്ച് അദ്ദേഹം പ്രസംഗിച്ചു. ഈ സന്ദര്‍ശനം തലശേരിയിലെ ദേശീയ പ്രസ്‌ഥാനത്തിനും സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രചോദനമായി. മഹാത്മാഗാന്ധിയുടെ ആശയങ്ങളോടൊപ്പം പേര് പോലും എടുത്തു കളയുന്ന ഭരണകൂട ഫാഷിസം നിലനില്‍ക്കുന്ന ഇക്കാലത്ത് ഗാന്ധിയന്‍ ചിന്താധാരയും പ്രവര്‍ത്തനങ്ങളും നാമവും ഓര്‍ത്തു കൊണ്ടേയിരിക്കണമെന്നത് രാജ്യത്തിന്റെ നിലനില്‍പിന് അവശ്യമാണെന്ന ബോധ്യത്തിലാണ് തലശേരി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിപരിപാടിയുമായി മുന്നോട്ട് വന്നത്.